Top

'കോണ്‍ഗ്രസ്സ് നേതൃത്വം കണ്ണടച്ച് നീങ്ങുന്നു'; സുഷ്മിത ദേവിന്റെ രാജിയില്‍ പരസ്യവിമര്‍ശനവുമായി കപില്‍ സിബല്‍

മഹിളാകോണ്‍ഗ്രസ് അധ്യക്ഷ സുഷ്മിത ദേവ് രാജിവെച്ചതില്‍ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ തുറന്ന വിമര്‍ശനം ഉയര്‍ത്തി മുതിര്‍ന്ന നേതാവ് കപില്‍ സിബല്‍.

16 Aug 2021 8:33 AM GMT
Valsala

കോണ്‍ഗ്രസ്സ് നേതൃത്വം കണ്ണടച്ച് നീങ്ങുന്നു; സുഷ്മിത ദേവിന്റെ രാജിയില്‍ പരസ്യവിമര്‍ശനവുമായി കപില്‍ സിബല്‍
X

മഹിളാകോണ്‍ഗ്രസ് അധ്യക്ഷ സുഷ്മിത ദേവ് രാജിവെച്ചതില്‍ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ തുറന്ന വിമര്‍ശനം ഉയര്‍ത്തി മുതിര്‍ന്ന നേതാവ് കപില്‍ സിബല്‍. ട്വിറ്ററില്‍ എഴുതിയ കുറിപ്പിലാണ് കോണ്‍ഗ്രസ് നേതൃത്വം നീങ്ങുന്നത് കണ്ണടച്ചാണെന്ന് സിബല്‍ വിമര്‍ശിച്ചത്.

സുഷ്മിത ദേവ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജിവെച്ചു. യുവനേതാക്കള്‍ പാര്‍ട്ടി വിടുകയാണെന്നും സിബല്‍ ചൂണ്ടിക്കാണിച്ചു. പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ പ്രവര്‍ത്തിക്കുന്നതില്‍ തങ്ങളെപ്പോലെ മുതിര്‍ന്ന നേതാക്കളാണെങ്കില്‍ കുറ്റപ്പെടുത്തലിന് വിധേയമാകുന്നു. കോണ്‍ഗ്രസ് ഇത്തരത്തില്‍ കണ്ണടച്ചുനീങ്ങുകയാണെന്ന് സിബല്‍ വിശദീകരിച്ചു.

പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച മഹിളാകോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സുഷ്മിത ദേവ് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരുമെന്നാണ് സൂചന. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയ്ക്ക് രാജിക്കത്ത് സുഷ്മിത കൈമാറിയിട്ടുണ്ട്. അസമില്‍ നിന്നുള്ള സുഷ്മിത മുന്‍ ലോക്‌സഭ എംപിയും സംസ്ഥാനത്തെ കോണ്‍ഗ്രസിന്റെ പ്രമുഖ വനിതാ നേതാവുമായിരുന്നു.


അതേസമയം കോണ്‍ഗ്രസിന്റെ പ്രവര്‍ത്തന ശൈലിയില്‍ കാതലായ മാറ്റം ആവശ്യപ്പെട്ട് ഉയര്‍ന്ന ജി- 23 കൂട്ടായ്മയില്‍ മുന്‍ നിരയില്‍ നില്ക്കുന്ന നേതാവാണ് കപില്‍ സിബല്‍. കഴിഞ്ഞയാഴ്ച്ച സിബലിന്റെ 75ാം പിറന്നാള്‍ ദിനത്തോട് അനുബന്ധിച്ച് നടന്ന ആഘോഷചടങ്ങ് പ്രതിപക്ഷ പാര്‍ട്ടികളുടെ സമ്മേളന വേദിയായി മാറിയിരുന്നു. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ പല പ്രതിപക്ഷ നേതാക്കളും ചടങ്ങില്‍ വിയോജിപ്പ് അറിയിച്ചിരുന്നതായുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. ഗാന്ധി കുടുംബത്തിന്റെ പ്രവര്‍ത്തനശൈലിയിലാണ് മുതിര്‍ന്ന പല നേതാക്കള്‍ക്കും പാര്‍ട്ടിയില്‍ കടുത്ത അതൃപ്തിയുള്ളത്.

Next Story