Top

'മത സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റം'; ലൗ ജിഹാദ് നിയമത്തെ പൂര്‍ണ്ണമായി അംഗീകരിക്കാനാവില്ലെന്ന് ഗുജറാത്ത് ഹെെക്കോടതി

ഗുജറാത്ത് മതസ്വാതന്ത്ര്യ (ഭേദഗതി) 2021 -ലെ സെക്ഷന്‍ 3, 4, 4 എ മുതല്‍ 4 സി, 5, 6, 6 എ എന്നീ വ്യവസ്ഥകളെയാണ് കോടതി ചോദ്യം ചെയ്തത്.

19 Aug 2021 11:44 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മത സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റം; ലൗ ജിഹാദ് നിയമത്തെ പൂര്‍ണ്ണമായി അംഗീകരിക്കാനാവില്ലെന്ന് ഗുജറാത്ത് ഹെെക്കോടതി
X

ന്യൂഡല്‍ഹി: ഗുജറാത്ത് സർക്കാരിന്റെ 'ലൗ ജിഹാദ്' നിയമത്തെ പൂര്‍ണ്ണമായി അംഗീകരിക്കാനാവില്ലെന്ന് ഗുജറാത്ത് ഹൈക്കോടതി. ഗുജറാത്ത് സര്‍ക്കാരിന്റെ മതസ്വാതന്ത്ര്യ (ഭേദഗതി) 2021 നിയമത്തിലെ ആറു വകുപ്പുകള്‍ നടപ്പാക്കാനാകില്ലെന്ന് വ്യക്തമാക്കിയായിരുന്നു ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ചീഫ് ജസ്റ്റിസ് വിക്രംനാഥ് ജസിറ്റിസ് ബിരേന്‍ വൈഷ്ണവ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റേതായിരുന്നു വിധി.

പ്രായപൂര്‍ത്തിയായ രണ്ടുപേര്‍ തമ്മില്‍ ബലപ്രയോഗത്തിലൂടെയോ, വഞ്ചനയിലൂടെയോ അല്ലാതെ പരസ്പര സമ്മതത്തോടെ നടക്കുന്ന വിവാഹങ്ങളില്‍ നിര്‍ബന്ധിത പരിവര്‍ത്തനം ആരോപിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. നിലൌയമത്തിലെ വ്യവസ്ഥകളെ ചോദ്യം ചെയ്ത് മുഹമ്മദ് ഈസ എം ഹക്കിം എന്ന വ്യക്തി സമര്‍പ്പിച്ച റിട്ട് ഹര്‍ജിയിലാണ് ബെഞ്ചിന്റെ ഉത്തരവ്.

നിര്‍ബന്ധിത പരിവര്‍ത്തനം നടന്നിട്ടില്ല എന്ന് തെളിയിക്കേണ്ട ഉത്തരവാദിത്വം ആരോപിതന് മേല്‍ ചുമത്തുന്നത് അടക്കം ഗുജറാത്ത് മതസ്വാതന്ത്ര്യ (ഭേദഗതി) 2021 -ലെ സെക്ഷന്‍ 3, 4, 4 എ മുതല്‍ 4 സി, 5, 6, 6 എ വരെയുള്ള വ്യവസ്ഥകളെയാണ് കോടതി ചോദ്യം ചെയ്തത്. 'ലൗ ജിഹാദ്' നിയമ പ്രകാരം ചുമത്താവുന്ന തടവുശിക്ഷ, വിവാഹം റദ്ദുചെയ്യപ്പെടാം എന്നിവയടക്കം സുപ്രധാന വകുപ്പുകളാണ് കോടതി ചോദ്യം ചെയ്തത്. ഭരണഘടന വാഗ്ദാനം ചെയ്യുന്ന വ്യക്തിസ്വാതന്ത്ര്യം, മതസ്വാതന്ത്യത്തിനും മേലുള്ള കടന്നുകയറ്റമാണ് ഈ വകുപ്പുകളെന്ന് കോടതി ചൂണ്ടിക്കാട്ടി.

അതേസമയം, മിശ്രവിവാഹത്തിന്റെ ഭാഗമായി നിര്‍ബന്ധിത മതപരിവര്‍ത്തനമുണ്ടാകുന്ന പക്ഷം ഈ വ്യവസ്ഥകള്‍ ബാധകമാക്കണമെന്ന് അഡ്വക്കേറ്റ് ജനറല്‍ കമല്‍ ത്രിവേദി ആവശ്യപ്പെട്ടു. ഇതിന് മറുപടി നല്‍കിയ ബെഞ്ച് ബലപ്രയോഗത്തിലൂടെയോ, വഞ്ചനയിലൂടെയോ ആണ് മതപരിവര്‍ത്തനം നടത്തുന്നതെന്ന് കണ്ടെത്താത്ത പക്ഷം വ്യവസ്ഥകള്‍ നടപ്പാക്കാനാകില്ലെന്നാണ് കോടതി വ്യക്തമാക്കിയതെന്ന് അറിയിച്ചു.

ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ കൊണ്ടുവന്ന 'ലൗ ജിഹാദ് ' നിയമങ്ങളുടെ അടിസ്ഥാനത്തില്‍ ഈ വര്‍ഷം ഏപ്രില്‍ 1-നാണ് ഗുജറാത്ത് സർക്കാർ മതസ്വാതന്ത്ര്യ ഭേദഗതി നിയമം വിജ്ഞാപനം ചെയ്തത്.

Next Story

Popular Stories