Top

നവരാത്രി ദിനത്തിൽ ഡ്രസ് കോഡുമായി യൂണിയൻ ബാങ്ക് സർക്കുലർ; പാലിച്ചില്ലെങ്കിൽ പിഴ

എല്ലാ ദിവസവും ജീവനക്കാർ ​ഗ്രൂപ്പ് ഫോട്ടോ എടുത്ത് അയക്കണമെന്നും നിർദ്ദേശമുണ്ട്

9 Oct 2021 7:53 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നവരാത്രി ദിനത്തിൽ ഡ്രസ് കോഡുമായി യൂണിയൻ ബാങ്ക് സർക്കുലർ; പാലിച്ചില്ലെങ്കിൽ പിഴ
X

നവരാത്രി ദിനത്തിൽ ജീവനക്കാർക്ക് ഡ്രസ് കോഡുമായി യൂണിയൻ ബാങ്ക് ഉത്തരവ്. നവരാത്രിയോടനുബന്ധിച്ച് ഓരോ ദിവസവും ഓരോ നിറത്തിലുള്ള വസ്ത്രം ധരിച്ചെത്താനാണ് നിർദ്ദേശം. മഞ്ഞ, പച്ച. ​ഗ്രേ, ഓറഞ്ച്,‍ വെള്ള, ചുവപ്പ്, നീല, പർപ്പിൾ കളറുകളിലുള്ള വസ്ത്രമാണ് ധരിക്കേണ്ടത്. ഒക്ടോബർ 7 മുതൽ 15 വരെയാണ് ഡ്രസ് കോഡ് പാലിക്കേണ്ടത്. ഇത് പാലിച്ചില്ലെങ്കിൽ 200 രൂപ പിഴയീടാക്കുമെന്നും സർക്കുലറിൽ പറയുന്നു. എല്ലാ ദിവസവും ജീവനക്കാർ ​ഗ്രൂപ്പ് ഫോട്ടോ എടുത്ത് അയക്കണമെന്ന് യൂണിയൻ ബാങ്ക് മാനേജർ ജീവനക്കാർക്ക് ഉത്തരവിട്ടിട്ടുണ്ട്.

ഇതാദ്യമായാണ് ഒരു ബാങ്ക് ഏതെങ്കിലും ആഘോഷവേളയില്‍ ജീവനക്കാര്‍ക്ക് ഡ്രസ് കോഡ് നിര്‍ദ്ദേശിക്കുന്നത്. സര്‍ക്കുലര്‍ പ്രകാരം നവരാത്രി ഒന്നാം ദിനത്തില്‍ മഞ്ഞ, രണ്ടാം ദിനത്തില്‍ പച്ച, മൂന്നാം ദിനത്തില്‍ നാലാം ദിനം ഓറഞ്ച്, അഞ്ചാം ദിനത്തില്‍ വെള്ള, ആറാം ദിനം ചുവപ്പ്, ഏഴാം ദിനം റോയല്‍ ബ്ലൂ, എട്ടാം ദിനം പിങ്ക്, ഒമ്പതാം ദിനം പര്‍പ്പിള്‍ കളറുകളിലുമുള്ള വസ്ത്രങ്ങളാണ് ധരിക്കേണ്ടത്.





Next Story