Top

'ബ്ലഡി'..., രാഹുല്‍ ഗാന്ധിക്ക് എതിരെ മാധ്യമ പ്രവര്‍ത്തകയുടെ മോശം പരാമര്‍ശം; വിമര്‍ശനം, മാപ്പ് പറച്ചില്‍

30 Sep 2021 4:51 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ബ്ലഡി..., രാഹുല്‍ ഗാന്ധിക്ക് എതിരെ മാധ്യമ പ്രവര്‍ത്തകയുടെ മോശം പരാമര്‍ശം; വിമര്‍ശനം, മാപ്പ് പറച്ചില്‍
X

ചാനല്‍ ചര്‍ച്ചയ്ക്കിടെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ പരാമര്‍ശിച്ചപ്പോള്‍ മോശം പദം ഉപയോഗിച്ച സംഭവത്തില്‍ മാപ്പ് പറഞ്ഞ് മാധ്യമ പ്രവര്‍ത്തക. ടൈംസ് നൗ ചാനലിലെ മാധ്യമ പ്രവര്‍ത്തകയായ നവിക കുമാറാണ് മോശം പദപ്രയോഗത്തിന്റെ പേരില്‍ വിവാദത്തില്‍ കുടുങ്ങിയത്.

പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നവജോത് സിംഗ് സിദ്ദു രാജി വച്ച സംഭവത്തില്‍ ചാനല്‍ സംഘടിപ്പിച്ച ചര്‍ച്ചയ്ക്കിടെ ആയിരുന്നു അവതാരകയില്‍ നിന്ന് മോശം പരാമര്‍ശം ഉണ്ടായത്. രാഹുല്‍ ഗാന്ധിയെക്കുറിച്ച് സംസാരിക്കുമ്പോള്‍. ഒരു അവധിക്കാലത്തിന് ശേഷമുള്ള രാഹുല്‍ ഗാന്ധിയുടെ തിരിച്ച് വരവിനെക്കുറിച്ചായിരുന്നു നവിക കുമാര്‍ പരാമര്‍ശിച്ചത്. ഇതിനിടെ 'ബ്ലഡി' എന്നായിരുന്നു നവിക കുമാര്‍ ഉപയോഗിച്ചത്. പരാമര്‍ശത്തിലെ തെറ്റ് തിരിച്ചറിഞ്ഞ നവിക ഉടന്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്യുന്നുണ്ട്.

സംഭവത്തിന് പിന്നാലെ വ്യാപകമായ വിമര്‍ശനമാണ് നവിക കുമാര്‍ നേരിട്ടത്. ട്വിറ്ററില്‍ ഹാഷ്ടാഗ് ഉള്‍പ്പെടെ ഒരുക്കിയായിരുന്നു പ്രചാരണം. വിഷയം വിവാദമായതോടെ ഖേദം പ്രകടിപ്പിച്ചും നവിക രംഗത്ത് എത്തി. അത്തരം ഒരു പരാമര്‍ശം തീര്‍ത്തും ദൗര്‍ഭാഗ്യകരമാണെന്ന് ബോധ്യമുണ്ട്. അത് മനപ്പൂര്‍വം ആയിരുന്നില്ലെന്നുമാണ് നവികയുടെ വിശദീകരണം.





Next Story