Top

ഡല്‍ഹി കലാപം ആസൂത്രിതം; വ്യക്തമായ ഗൂഢാലോചന നടന്നുവെന്ന് ഡല്‍ഹി ഹൈക്കോടതി

പെട്ടെന്നുണ്ടായ പ്രേരണയല്ല കലാപത്തിന് കാരണം

28 Sep 2021 9:28 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഡല്‍ഹി കലാപം ആസൂത്രിതം; വ്യക്തമായ ഗൂഢാലോചന നടന്നുവെന്ന് ഡല്‍ഹി ഹൈക്കോടതി
X

2020 ഫെബ്രുവരിയില്‍ ഡല്‍ഹിയില്‍ നടന്ന കലാപം മുന്‍കൂട്ടി ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണെന്ന് ഡല്‍ഹി ഹൈക്കോടതി. പെട്ടെന്നുണ്ടായ പ്രേരണയല്ല കലാപത്തിന് കാരണമെന്ന് ഇത് സംബന്ധിച്ച ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നതായി കലാപക്കേസില്‍ പ്രതിയായ മുഹമ്മദ് ഇബ്രാഹിമിന്റെ ജാമ്യപേക്ഷ തള്ളിക്കൊണ്ട് ഡല്‍ഹി ഹൈക്കോടതി നിരീക്ഷിച്ചു.

സാധാരണ ജീവിതം തകര്‍ക്കാനും സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം സൃഷ്ടിക്കാനും മുന്‍ക്കൂട്ടി ആസൂത്രം ചെയ്ത് നടപ്പാലാക്കിയതാണ് കലാപമെന്ന് ഇത് സംബന്ധിച്ച് പ്രൊസിക്യൂഷന്‍ നല്കിയ വീഡിയോ ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു. നഗരത്തിലെ ക്രമസമാധാന നില താറുമാറാക്കുകയായിരുന്നു കലാപത്തിന്റെ ലക്ഷ്യം. സിസിടിവി ക്യാമറകള്‍ മുഴുവന്‍ പ്രദേശത്ത് നേരത്തെ തന്നെ നശിപ്പിച്ചിരുന്നതായി വ്യക്തമാണെന്ന് ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദ് ചൂണ്ടിക്കാണിച്ചു. എണ്ണത്തില്‍ കൂടുതലുള്ള കലാപകാരികള്‍ പൊലീസിന്റെ ചെറിയ സംഘത്തെ തന്നെ നേരിടുന്നത് വടികളും ദണ്ഡുകളും അടക്കമുള്ള ആയുധങ്ങള്‍ ഉപയോഗിച്ചായിരുന്നുവെന്നും കോടതി സൂചിപ്പിച്ചു.

കലാപത്തെ തുടര്‍ന്ന് ഡിസംബറില്‍ അറസ്റ്റിലായ മുഹമ്മദ് ഇബ്രാഹിമാണ് ജാമ്യപേക്ഷയുമായി കോടതിയെ സമീപിച്ചത്. എന്നാല്‍ ഇയാള്‍ വാളുപയോഗിച്ച് ജനങ്ങളെ ഭയപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കൂടാതെ ഹെഡ് കോണ്‍സ്റ്റബിള്‍ രത്തന്‍ ലാല്‍ കലാപത്തിനിടെ കൊല്ലപ്പെട്ടതിലും ഇയാളുടെ പങ്ക് സംശയിക്കുന്നുണ്ട്. അത്തരം സാഹചര്യത്തില്‍ ജാമ്യം അനുവദിക്കാനാകില്ലെന്ന് അപേക്ഷ തള്ളിക്കൊണ്ട് കോടതി അഭിപ്രായപ്പെട്ടു. എന്നാല്‍ തന്റേയും കടുംബത്തിന്റേയും സംരക്ഷണത്തിനാണ് വാള്‍ കൈവശം വെച്ചതെന്നായിരുന്നു ഇബ്രാഹിമിന്റെ വാദം. എന്നാല്‍ കോടതി ഈ വാദം അംഗീകരിക്കാന്‍ തയ്യാറായില്ല.

Next Story