Top

'നാല് കര്‍ഷകരെ കേന്ദ്രമന്ത്രിയുടെ മകന്‍ കൊന്നുകളഞ്ഞു'; അജയ് മിശ്രയെ പുറത്താക്കണമെന്ന് മോഡിയോട് സിപിഐഎം

അജയ് കുമാര്‍ മിശ്ര രാജ്യത്തെ ജനങ്ങളെയാകെ വെല്ലുവിളിക്കുകയാണ്

5 Oct 2021 1:06 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നാല് കര്‍ഷകരെ കേന്ദ്രമന്ത്രിയുടെ മകന്‍ കൊന്നുകളഞ്ഞു; അജയ് മിശ്രയെ പുറത്താക്കണമെന്ന് മോഡിയോട് സിപിഐഎം
X

ഉത്തര്‍പ്രദേശിലെ ലഖീംപൂര്‍ഖേരിയില്‍ കേന്ദ്രമന്ത്രിയുടെ മകന്‍ വാഹനമിടിച്ച് കര്‍ഷകരെ കൊലപ്പെടുത്തിയ സംഭവത്തില്‍ ആഭ്യന്തര സഹമന്ത്രി അജയ് കുമാര്‍ മിശ്രയെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് സിപിഐഎം കേന്ദ്രകമ്മിറ്റി അംഗവും രാജ്യസഭാ കക്ഷി നേതാവുമായ എളമരം കരീം എംപി പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് കത്തയച്ചു.

''കര്‍ഷകരുടെ കര്‍ഷകര്‍ക്കിടയിലേക്ക് വാഹനം ഇടിച്ചുകയറ്റി നാല് കര്‍ഷകരെയാണ് കേന്ദ്ര മന്ത്രിയുടെ മകനും കൂട്ടാളികളും കൊന്നുകളഞ്ഞത്. രാജ്യത്തെ നടുക്കിയ ഈ പൈശാചിക കൃത്യം ചെയ്ത മകനെ സംരക്ഷിക്കാന്‍ ശ്രമിക്കുന്ന അജയ് കുമാര്‍ മിശ്ര രാജ്യത്തെ ജനങ്ങളെയാകെ വെല്ലുവിളിക്കുകയാണ്. അദ്ദേഹത്തിന്റെ മകന്‍ ഉള്‍പ്പെട്ട കൊലപാതകങ്ങള്‍ക്ക് ശേഷവും, കര്‍ഷകരെ കുറ്റപ്പെടുത്തിക്കൊണ്ട് അതിക്രമത്തെ ന്യായീകരിക്കുന്ന സമീപനമാണ് കേന്ദ്രമന്ത്രി സ്വീകരിക്കുന്നത്. പരിക്കേറ്റതും കൊല്ലപ്പെട്ടതുമായ കര്‍ഷകരെ പുറത്തുനിന്നുള്ളവര്‍ എന്നും ഖാലിസ്ഥാന്‍ ബന്ധമുള്ളവര്‍ എന്നും അദ്ദേഹം കുറ്റപ്പെടുത്തി. സമരം ചെയ്യുന്ന കര്‍ഷര്‍ക്കെതിരെ നേരത്തെയും പ്രകോപനപരമായ പ്രസംഗം ഇദ്ദേഹം നടത്തിയിട്ടുണ്ട്. ഈ നിലപാട് സ്വീകരിക്കുന്ന അജയ് കുമാര്‍ മിശ്ര കേന്ദ്ര ആഭ്യന്തര സഹമന്ത്രി എന്ന സ്ഥാനത്തു തുടരുന്നിടത്തോളം കാലം ഒരു അന്വേഷണവും നിഷ്പക്ഷമാകില്ല.'' അതിനാല്‍ എത്രയും വേഗം അദ്ദേഹത്തെ കേന്ദ്ര മന്ത്രിസഭയില്‍ നിന്നും പുറത്താക്കണമെന്നും കൃത്യമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടെന്ന് എളമരം കരീം അറിയിച്ചു.


Next Story

Popular Stories