Top

ചരണ്‍ജിത്ത് സിംഗ് ചന്നി പഞ്ചാബ് മുഖ്യമന്ത്രി

അമരീന്ദര്‍ സിംഗ് മന്ത്രിസഭയില്‍ സാങ്കേതിക വിദ്യാഭ്യാസ മന്ത്രിയായിരുന്നു ചരണ്‍ജിത്ത്

19 Sep 2021 12:49 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ചരണ്‍ജിത്ത് സിംഗ് ചന്നി പഞ്ചാബ് മുഖ്യമന്ത്രി
X

ദീര്‍ഘമായ ചര്‍ച്ചയ്‌ക്കൊടുവില്‍ പഞ്ചാബ് മുഖ്യമന്ത്രിയായി ചരണ്‍ജിത്ത് സിംഗ് ചന്നിയെ തെരഞ്ഞെടുത്തു. അമരീന്ദര്‍ സിംഗ് മന്ത്രിസഭയില്‍ സാങ്കേതിക വിദ്യാഭ്യാസ മന്ത്രിയായിരുന്ന ചരണ്‍ജിത്ത് ഇനി പഞ്ചാബ് മന്ത്രിസഭയെ നയിക്കും. ദളിത് വിഭാഗത്തില്‍പ്പെട്ട ചരണ്‍ജിത്തിനെ മുഖ്യമന്ത്രിയാക്കിയതോടെ മൂന്ന് ദിവസങ്ങള്‍ നീണ്ട രാഷ്ട്രീയ നാടകത്തിനാണ് പഞ്ചാബില്‍ തിരശീല വീണിരിക്കുന്നത്.

നിയമസഭ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് പഞ്ചാബ് മന്ത്രിസഭയ്ക്ക് പുതിയ നേതാവിനെ തെരഞ്ഞെടുത്തിരിക്കുന്നത്. നേരത്തെ പഞ്ചാബ് മുഖ്യമന്ത്രിയായി സുഖ്ജിന്തര്‍ സിംഗ് രണ്‍ധാവെയെ തീരുമാനിച്ചതായി റിപ്പോര്‍ട്ടുകല്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഹൈക്കമാന്റാണ് ചന്നിയെ മുഖ്യമന്ത്രിയാക്കാനുള്ള തീരുമാനത്തിന് പിന്നിലെന്നാണ് സൂചന.

Next Story