Top

ജഡ്ജിയ്‌ക്കെതിരെ അപകീര്‍ത്തികരമായ പോസ്റ്റില്‍ രണ്ടുപേരെ കൂടി അറസ്റ്റ് ചെയ്ത് സിബിഐ; നടപടി സുപ്രീംകോടതി വിമര്‍ശനത്തിന് പിന്നാലെ

ജഡ്ജിമാര്‍ ഭീഷണി സംബന്ധിച്ച് പരാതി നല്കുമ്പോള്‍ സിബിഐയും ഐബിയും അക്കാര്യത്തില്‍ പ്രതികരിക്കുന്നില്ലെന്നായിരുന്നു എന്‍ വി രമണയുടെ വിമര്‍ശനം.

8 Aug 2021 12:53 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ജഡ്ജിയ്‌ക്കെതിരെ അപകീര്‍ത്തികരമായ പോസ്റ്റില്‍ രണ്ടുപേരെ കൂടി അറസ്റ്റ് ചെയ്ത് സിബിഐ; നടപടി സുപ്രീംകോടതി വിമര്‍ശനത്തിന് പിന്നാലെ
X

ജഡ്ജിമാരുടെ പരാതികളില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ പ്രതികരിക്കുന്നില്ലെന്ന സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്‍ വി രമണയുടെ വിമര്‍ശനത്തിന് പിന്നാലെ ആന്ധ്രപ്രദേശ് ഹൈക്കോടതി ജഡ്ജിയ്‌ക്കെതിരെ അപകീര്‍ത്തികരമായ പോസ്റ്റിട്ട കേസില്‍ രണ്ടുപേരെ കൂടി സിബിഐ അറസ്റ്റു ചെയ്തു. ജാര്‍ഖണ്ഡില്‍ അഡീഷണല്‍ ജില്ലാജഡ്ജി സംശയാസ്പദമായ സാഹചര്യത്തില്‍ അപകത്തില്‍പ്പെട്ട് മരിച്ച കേസ് പരിഗണിക്കവെയാണ് എന്‍ വി രമണ സിബിഐയെ വിമര്‍ശിച്ചത്. കീഴ്‌ക്കോടതികളിലെ ജഡ്ജിമാര്‍ ഭീഷണി സംബന്ധിച്ച് പരാതി നല്കുമ്പോള്‍ സിബിഐയും ഐബിയും അക്കാര്യത്തില്‍ പ്രതികരിക്കുന്നില്ലെന്നായിരുന്നു എന്‍ വി രമണയുടെ വിമര്‍ശനം.

അതേ തടുര്‍ന്നാണ് ആന്ധ്രപ്രദേശ് ഹൈക്കോടതി ജഡ്ജിക്കെതിരെ അപകീര്‍ത്തികരമായ പോസറ്റ് പ്രചരിപ്പിച്ചതിന് പിന്നിലെ ഗൂഢാലോനയില്‍ അഞ്ചുപേരെ സിബിഐ കസ്റ്റഡിയിലെടുക്കുന്നത്. മൂന്നുപേരെ നേരത്തെ തന്നെ കേന്ദ്ര അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ രണ്ടുപേരെയാണ് സിബിഐ ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്.

സിബിഐ ജഡ്ജിമാരുടെ പരാതികളില്‍ ഒന്നും ചെയ്യുന്നില്ലെന്നും അതില്‍ ചില മാറ്റങ്ങള്‍ വരണമെന്ന് പ്രതീക്ഷിക്കുന്നതായും എന്‍ വി രമണ അഭിപ്രായപ്പെട്ടു. പക്ഷേ അക്കാര്യത്തില്‍ ഒരു മാറ്റവും ഇതുവരെയില്ലെന്നും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് കടുത്ത ഭാഷയിലാണ് ജാര്‍ഖണ്ഡ് ജഡ്ജിയുടെ മരണത്തില്‍ സി ബി ഐയെ വിമര്‍ശിച്ചത്.

Next Story

Popular Stories