Top

താലിബാന്‍ പാക്കിസ്ഥാന്‍ വിഷയങ്ങളില്‍ ബിജെപി മുതലെടുപ്പ് നടത്തുന്നു; മെഹ്ബൂബ മുഫ്തി

വിവിധ സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് വരാനിരിക്കുകയാണ്. ഇവിടെങ്ങളില്‍ താലിബാനും അഫ്ഗാനിസ്ഥാനും ബിജെപി പ്രചരാണായുധമാക്കുമെന്ന് നിസംശയം പറയാം.

19 Sep 2021 4:26 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

താലിബാന്‍ പാക്കിസ്ഥാന്‍ വിഷയങ്ങളില്‍ ബിജെപി മുതലെടുപ്പ് നടത്തുന്നു; മെഹ്ബൂബ മുഫ്തി
X

താലിബാന്‍ അഫ്ഗാനിസ്ഥാന്‍ പാക്കിസ്ഥാന്‍ വിഷയങ്ങളില്‍ ബിജെപി വോട്ടുബാങ്ക് രാഷ്ട്രീയം കളിക്കുകയാണെന്ന് പിഡിപി പ്രസിഡന്റ് മെഹ്ബൂബ മുഫ്തി. ഏഴ് വര്‍ഷത്തെ ബിജെപിയുടെ ഭരണം രാജ്യത്തെ ദുരിതത്തിലേക്ക് നയിച്ചു. ബിജെപി ജമ്മുകാശ്മീരിനെ നശിപ്പിച്ചെന്നും മെഹ്ബൂബ ചൂണ്ടിക്കാണിച്ചു.

ഹിന്ദുത്വമല്ല ഇന്ത്യന്‍ ജനാധിപത്യമാണ് ബിജെപിക്ക് കീഴില്‍ അപകടത്തിലായത്. 70 വര്‍ഷത്തെ കോണ്‍ഗ്രസിന്റെ നല്ല ഭരണത്തിന് ശേഷം ബിജെപി രാജ്യത്തിന്റെ പൊതുസ്വത്തുക്കള്‍ വില്‍ക്കുകയും അവശ്യവസ്തുക്കളുടെ വില വര്‍ധിപ്പിക്കുകയും ചെയ്തു. ഇതിലൂടെ പ്രതിപക്ഷ നേതാക്കളെ വാങ്ങാനും ഭീഷണിപ്പെടുത്താനുമാണ് ബിജെപി ശ്രമിച്ചത്. കര്‍ഷക പ്രക്ഷോഭങ്ങളും വിലക്കയറ്റം എന്നീ പ്രധാനപ്പെട്ട വിഷയങ്ങളും ആരും ഇന്ന് ചര്‍ച്ച ചെയ്യുന്നില്ല. പിഡിപിയുടെ യൂത്ത് വിങ്ങിന്റെ റാലിക്കിടെയാണ് മെഹ്ബൂബയുടെ പ്രതികരണം.

വിവിധ സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് വരാനിരിക്കുകയാണ്. ഇവിടെങ്ങളില്‍ താലിബാനും അഫ്ഗാനിസ്ഥാനും ബിജെപി പ്രചരാണായുധമാക്കുമെന്ന് നിസംശയം പറയാം. ഈ പ്രചരണങ്ങള്‍ ജനശ്രദ്ധ ലഭിച്ചില്ലെങ്കില്‍ പാക്കിസ്ഥാനും ഡ്രോണും പൊക്കിപ്പിടിച്ച് ബിജെപിയെത്തുമെന്നും മെഹ്ബൂബ പരിഹസിച്ചു. ലഡാക്കിലെ ചൈനയുടെ കടന്നുക്കയറ്റത്തെ കുറിച്ച് ബിജെപി ഒന്നും സംസാരിക്കില്ല. കാരണം അവര്‍ക്ക് വോട്ട് ലഭിക്കുകയില്ല. ജനങ്ങളെ ഭയപ്പെടുത്തണമെങ്കില്‍ താലിബാനെക്കുറിച്ചും അഫ്ഗാനിസ്ഥാനെക്കുറിച്ചും പാക്കിസ്ഥാനെക്കുറിച്ചും സംസാരിക്കണമെന്നും മെഹ്ബൂബ വിമര്‍ശിച്ചു.

Popular Stories

    Next Story