Top

'നിങ്ങളാണ് ഇത് ചെയ്യാന്‍ ഏറ്റവും പ്രാപ്തര്‍'; ജഡ്ജിമാരുടെ സുരക്ഷയില്‍ കേന്ദ്രസര്‍ക്കാരിനോട് സുപ്രീംകോടതി

സംസ്ഥാനങ്ങളുടെ പ്രത്യേക സഹകരണം ഇക്കാര്യത്തില്‍ ആവശ്യമാണെന്ന കേന്ദ്ര സര്‍ക്കാരിന്റെ വാദത്തെ തള്ളിക്കളഞ്ഞുകൊണ്ടാണ് ജഡ്ജിമാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടത്.

17 Aug 2021 9:31 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നിങ്ങളാണ് ഇത് ചെയ്യാന്‍ ഏറ്റവും പ്രാപ്തര്‍; ജഡ്ജിമാരുടെ സുരക്ഷയില്‍ കേന്ദ്രസര്‍ക്കാരിനോട് സുപ്രീംകോടതി
X

നിങ്ങളാണ് ഇത് ചെയ്യാന്‍ ഏറ്റുവും പ്രാപ്തരായവരെന്ന് ജഡ്ജിമാരുടെ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനോട് സുപ്രീംകോടതി. സംസ്ഥാനങ്ങളുടെ പ്രത്യേക സഹകരണം ഇക്കാര്യത്തില്‍ ആവശ്യമാണെന്ന കേന്ദ്ര സര്‍ക്കാരിന്റെ വാദത്തെ തള്ളിക്കളഞ്ഞുകൊണ്ടാണ് ജഡ്ജിമാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടത്.

ജാര്‍ഖണ്ടില്‍ ജില്ലാജഡ്ജി ഉത്തം ആനന്ദിനെ വാഹനം ഇടിച്ച് കൊലപ്പെടുത്തിയതിനെ തുടര്‍ന്നാണ് ജഡ്ജിമാരുടെ സുരക്ഷയില്‍ സുപ്രീംകോടതി ഇടെപെടുന്നത്. ഇതുസംബന്ധിച്ച വാദം പരിഗണിക്കവെയാണ് പരമോന്നത കോടതി കേന്ദ്ര സര്‍ക്കാരിനാണ് ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ കൂടുതല്‍ ബാധ്യതയെന്ന് വ്യക്തമാക്കിയത്.

സംസ്ഥാനങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് പല പരിമിതികളും ഉയര്‍ത്തുന്നതായി സുപ്രീംകോടതി ചൂണ്ടിക്കാണിച്ചു. സിസിടിവി സ്ഥാപിക്കുന്നതിനുള്ള ഫണ്ടിന്റെ അഭാവം സംസ്ഥാനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. അവര്‍ കുറ്റകൃത്യങ്ങള്‍ രേഖപ്പെടുത്തും. എന്നാല്‍ ഭീഷണികളില്‍ ഒന്നും ചെയ്യില്ലെന്നും ജഡ്ജിമാരുടെ സുരക്ഷയില്‍ സുപ്രീംകോടതി സംസ്ഥാന നിലപാടിനെ വിമര്‍ശിച്ചു. ഇക്കാര്യം സംബന്ധിച്ച് എടുത്ത നടപടികളില്‍ വിശദമായ റിപ്പോര്‍ട്ട് നല്കാന്‍ സുപ്രീംകോടതി സംസ്ഥാനങ്ങള്‍ക്ക് ഒരാഴ്ച്ച സമയം നല്കി. ഇതിനകം വിശദീകരണം നല്കിയില്ലെങ്കില്‍ ചീഫ് സെക്രട്ടറിമാര്‍ കോടതിയില്‍ നേരിട്ട് ഹാജരാകണമെന്ന് കോടതി വ്യക്തമാക്കി. കൂടാതെ ഒരു ലക്ഷം രൂപം മുന്നറിയിപ്പായി പിഴ ചുമത്തുമെന്നും പരമോന്നത കോടതി അറിയിച്ചു.

ജാര്‍ഖണ്ടില്‍ ജില്ലാജഡ്ജി ഉത്തം ആനന്ദ് ജൂലൈ 28നാണ് വാഹനം ഇടിച്ച് കൊല്ലപ്പെടുന്നത്. വാഹനാപകടമാണെന്ന് ആദ്യം വിധിയെഴുതിയ സംഭവം പിന്നീട് കൊലപാതകമാണെന്ന് വ്യക്തമാകുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് ജഡ്ജിമാരുടെ സുരക്ഷയില്‍ സുപ്രീംകോടതി നേരത്തെ ആശങ്ക അറിയിച്ചിരുന്നു.

Next Story

Popular Stories