Top

ക്ഷേത്രങ്ങള്‍ക്ക് അഞ്ചുകിലോമീറ്റര്‍ ചുറ്റളവില്‍ ബീഫ് കഴിക്കുന്നത് നിരോധിച്ച് അസം; പുതിയ നിയമം മതസംഘര്‍ഷം ഇല്ലാതാക്കുമെന്ന് ഹിമന്ദ് ബിശ്വ ശര്‍മ്മ

മതസംഘര്‍ഷം ഇല്ലാതാക്കാനാണ് അസം പുതിയ കന്നുകാലി നിയമം കൊണ്ടുവന്നതെന്ന് മുഖ്യമന്ത്രി ഹിമന്ദ് ബിശ്വ ശര്‍മ്മ അഭിപ്രായപ്പെട്ടു.

14 Aug 2021 8:38 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ക്ഷേത്രങ്ങള്‍ക്ക് അഞ്ചുകിലോമീറ്റര്‍ ചുറ്റളവില്‍ ബീഫ് കഴിക്കുന്നത് നിരോധിച്ച് അസം; പുതിയ നിയമം മതസംഘര്‍ഷം ഇല്ലാതാക്കുമെന്ന് ഹിമന്ദ് ബിശ്വ ശര്‍മ്മ
X

ബുദ്ധ, ഹിന്ദുക്ഷേത്രങ്ങള്‍ക്ക് അഞ്ചുകിലോമീറ്റര്‍ ചുറ്റളവില്‍ ബീഫ് കഴിക്കുന്നത് നിരോധിച്ച് അസം. അസമിലെ ബിജെപി സര്‍ക്കാരാണ് ഭരണഘടനാ ഭേദഗതിയിലൂടെ പുതിയ നിയമം പ്രാബല്ല്യത്തില്‍ കൊണ്ടുവന്നത്. മതസംഘര്‍ഷം ഇല്ലാതാക്കാനാണ് അസം പുതിയ കന്നുകാലി നിയമം കൊണ്ടുവന്നതെന്ന് മുഖ്യമന്ത്രി ഹിമന്ദ് ബിശ്വ ശര്‍മ്മ അഭിപ്രായപ്പെട്ടു.

അതേസമയം 1955ല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ കൊണ്ടുവന്ന ബില്ലില്‍ ചില ഭേദഗതികള്‍ വരുത്തുക മാത്രമാണ് പുതിയ കന്നുകാലി നിയമത്തിലൂടെ ചെയ്തതെന്ന് ഹിമന്ദ് ബിശ്വ ശര്‍മ്മ വ്യക്തമാക്കി. ആര്‍ട്ടിക്കിള്‍ 48ല്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് മഹാത്മാഗാന്ധിയുടെ ചിന്താധാരകള്‍ക്ക് അനുസരിച്ചാണ് നിയമം കൊണ്ടുവന്നിരിക്കുന്നതെന്ന് ശര്‍മ്മ അവകാശപ്പെട്ടു. അതിനിടെ പുതിയ ബില്ലില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചെങ്കിലും സര്‍ക്കാര്‍ പുതിയ നിയമം നിയമസഭയില്‍ പാസ്സാക്കി.

ഇന്ന് പാസ്സായ നിയമപ്രകാരം ബീഫ് കഴിക്കാത്ത മതവിശ്വാസികളുടെ ആരാധനാലയങ്ങളുടെ അഞ്ചുകിലോമീറ്റര്‍ ചുറ്റളവില്‍ കന്നുകാലികളുടെ അറവ്, വില്പന, ബീഫ് ഭക്ഷിക്കല്‍ എന്നിവ നിരോധിച്ചിട്ടുണ്ട്. ബീഫ് കഴിക്കാത്ത ജെയിന്‍, ബുദ്ധ, ഹിന്ദു, സിഖ് വിഭാഗങ്ങള്‍ ഗണ്യമായ തോതിലുള്ള പ്രദേശങ്ങളില്‍ ബീഫ് ഭക്ഷിക്കുന്നത് പുതിയ നിയമം പൂര്‍ണ്ണമായും നിരോധിച്ചു. കൂടാതെ കന്നുകാലികളെ കൃഷിക്കും മറ്റാവശ്യങ്ങള്‍ക്കും കടത്തുമ്പോള്‍ സര്‍ക്കാരിന്റെ അനുമതി തേടണമെന്നും അസമിലെ പുതിയ കന്നുകാലി നിയമം നിര്‍ദേശിച്ചിട്ടുണ്ട്.

കഴിഞ്ഞ അഞ്ചുവര്‍ഷം നടന്ന പല മതസംഘര്‍ഷങ്ങള്‍ക്കും കാരണം ബീഫ് കഴിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ്. ബീഫ് കഴിക്കാത്ത ഒരാളുടെ അഞ്ചുകിലോമീറ്റര്‍ ചുറ്റളവിന് അപ്പുറത്ത് ബീഫ് കഴിക്കാമെന്നത് സംഘര്‍ഷങ്ങള്‍ ഇല്ലാതാക്കുന്നു. ഉത്തര്‍പ്രദേശിലേതുപോലെ ബീഫ് കഴിക്കുന്നതിന് പൂര്‍ണ്ണമായി നിരോധനം ഏര്‍പ്പെടുത്താന്‍ അസം ആഗ്രഹിക്കുന്നില്ല. ജനങ്ങളില്‍ 36 % പേരും ബീഫ് കഴിക്കുന്നവരാണെന്നിരിക്കെ ഇതില്‍ ചില നിയന്ത്രണങ്ങള്‍ കൊണ്ടുവരിക മാത്രമാണ് ചെയ്യുന്നതെന്നും ശര്‍മ്മ ചൂണ്ടിക്കാണിച്ചു.

Next Story

Popular Stories