Top

ത്രിപുരയില്‍ അഭിഷേക് ബാനര്‍ജി ആക്രമിക്കപ്പെട്ടതിന് പിന്നില്‍ അമിത് ഷായെന്ന് മമതാ ബാനര്‍ജി

അമിത് ഷായുടെ നിര്‍ദേശം മാത്രമാണ് ആക്രമണത്തിന് പിന്നിലെന്നും മമത ആരോപിച്ചു.

9 Aug 2021 8:43 AM GMT
Valsala

ത്രിപുരയില്‍ അഭിഷേക് ബാനര്‍ജി ആക്രമിക്കപ്പെട്ടതിന് പിന്നില്‍ അമിത് ഷായെന്ന് മമതാ ബാനര്‍ജി
X

ത്രിപുരയില്‍ ടിഎംസി ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജി ആക്രമിക്കപ്പെട്ടതിന് പിന്നില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണെന്ന് മമതാബാനര്‍ജി. ടിഎംസി ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജിയും പാര്‍ട്ടി പ്രവര്‍ത്തകരും ആക്രമിക്കപ്പെട്ടത് അമിത് ഷായുടെ നിര്‍ദേശപ്രകാരമാണെന്നാണ് ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ അധ്യക്ഷയുമായ മമതാ ബാനര്‍ജിയുടെ ആരോപണം ബിജെപിയുടെ ത്രിപുര മുഖ്യമന്ത്രിയ്ക്ക് അഭിഷേകിനും പാര്‍ട്ടിപ്രവര്‍ത്തകര്‍ക്കും എതിരെ പ്രവര്‍ത്തിക്കാനുള്ള ധൈര്യമില്ലെന്നും അമിത്ഷായുടെ നിര്‍ദേശം മാത്രമാണ് ആക്രമണത്തിന് പിന്നിലെന്നും മമത ആരോപിച്ചു.

കഴിഞ്ഞ ദിവസമാണ് മമതയുടെ അനന്തിരവനും ടിഎംസി ദേശീയ ജനറല്‍ സെക്രട്ടറിയുമായ അഭിഷേക് ബാനര്‍ജിയും ടിഎംസി വിദ്യാര്‍ഥി പ്രവര്‍ത്തകരും ത്രിപുരയില്‍ ആക്രമിക്കപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ടാണ് മമത ശക്തമായ വിമര്‍ശനം ബി ജെ പിയ്‌ക്കെതിരെ ഉയര്‍ത്തിയത്.

അഭിഷേകിനും പാര്‍ട്ടിപ്രവര്‍ത്തകര്‍ക്കുനേരേയും ഉണ്ടായ ആക്രമണങ്ങളെ അപലപിച്ച മമത ത്രിപുര, യുപി, അസം എന്നീ എല്ലാ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലും അരാജകത്വമാണ് നിലനില്ക്കുന്നതെന്ന് അഭിപ്രായപ്പെട്ടു. കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ പിന്തുണയില്ലാതെ ഇത്തരം ആക്രമണങ്ങള്‍ നടത്താന്‍ കഴിയില്ല. ത്രിപുരയില്‍ ആക്രമണങ്ങള്‍ നടക്കുമ്പോള്‍ പൊലീസ് നിശ്ശബ്ദരായ കാഴ്ച്ചക്കാരവുകയായിരുന്നു. ത്രിപുര മുഖ്യമന്ത്രിയ്ക്ക് ടിഎംസിയ്ക്കു നേരെ ആക്രമണത്തിന് ഉത്തരവിടാന്‍ ധൈര്യമില്ലെന്നും മമത വിശദീകരിച്ചു.

അതേസമയം ആക്രമണത്തില്‍ പരുക്കേറ്റ ടിഎംസി പ്രവര്‍ത്തകരെ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് ത്രിപുര പൊലീസ് അറസ്റ്റ് ചെയ്യ്തത് പ്രതിഷേധം വിളിച്ചുവരുത്തി. പിന്നീട് കോടതിയില്‍ ഹാജരാക്കിയ ടി എം സി പ്രവര്‍ത്തകര്‍ക്ക് ജാമ്യം ലഭിച്ചു.അതിനിടെ അറസ്റ്റിലായ പ്രവര്‍ത്തകരെ അഭിഷേക് ബാനര്‍ജി ജയിലില്‍ സന്ദര്‍ശിച്ചു.

ത്രിപുരയിലേക്ക് ടി എം സി പ്രവര്‍ത്തനം വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് അഭിഷേക് ബാനര്‍ജിയുടെ സംസ്ഥാന സന്ദര്‍ശനം. എന്നാല്‍ ബംഗാളിന് സമാനമായി ത്രിപുരയിലും ബിജെപിയും ടിഎംസിയും തമ്മിലുള്ള എതിര്‍പ്പ് രൂക്ഷമാകുകയാണ്.

Next Story