Top

യുപി തെരഞ്ഞെടുപ്പിന് മുന്നോടിയായി എഎപിയുടെ ത്രിരംഗയാത്ര

സ്വതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് ത്രിരംഗയാത്ര സംഘടിപ്പിക്കുന്നതെന്ന് എഎപി വ്യക്തമാക്കി.

29 Aug 2021 10:46 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

യുപി തെരഞ്ഞെടുപ്പിന് മുന്നോടിയായി എഎപിയുടെ ത്രിരംഗയാത്ര
X

ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിന് മുന്നോടിയായി എഎപി ത്രിരംഗ യാത്ര സംഘടിപ്പിക്കുന്നു. സ്വതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് ത്രിരംഗയാത്ര സംഘടിപ്പിക്കുന്നതെന്ന് എഎപി വ്യക്തമാക്കി.അയോധ്യ, ലഖ്‌നൗ. നോയിഡ എന്നിവിടങ്ങളിലൂടെയാണ് യാത്ര കടന്നുപോകുക. സപ്തംബര്‍ മധ്യത്തിലാണ് ത്രിരംഗ യാത്ര ആസൂത്രണം ചെയ്തിരിക്കുന്നത്. അയോധ്യയിലെ രാമക്ഷേത്രത്തിലും ത്രിരംഗ യാത്ര എത്തിച്ചേരുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചന.

ഞായറാഴ്ച്ച ആഗ്രയില്‍ ത്രിരംഗയാത്രയോട് അനുബന്ധിച്ച പരിപാടികള്‍ നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. നോയിഡയില്‍ യാത്ര സപ്തംബര്‍ ഒന്നിന് എത്തിച്ചേരുമെന്നും എഎപി നേതാവ് സജ്ജയ് സിങ് അറിയിച്ചു. ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ യാത്രകളില്‍ പങ്കെടുക്കുമെന്നാണ് അറിയുന്നത്. ജാതി, അഴിമതി രാഷ്ട്രീയത്തിനെതിരെ ജനങ്ങളെ ഒന്നിപ്പിക്കുകയാണ് യാത്രയുടെ ലക്ഷ്യമെന്ന് എഎപി നേതാക്കള്‍ വ്യക്തമാക്കി.

അടുത്തവര്‍ഷം നടക്കാനിരിക്കുന്ന യുപി തെരഞ്ഞെടുപ്പില്‍ എഎപി ശക്തമായി മല്‍സരംഗത്തുണ്ടാവുമെന്ന് നേരത്തെ പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചിരുന്നു. അതിനിടെയാണ് തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് ത്രിരംഗ യാത്ര സംഘടിപ്പിക്കാന്‍ എഎപി തീരുമാനിച്ചത്.

Next Story