Top

കഴിഞ്ഞ ഒരു വര്‍ഷം നേടിയത് 1002 കോടി, ആസ്തി 5 ലക്ഷം കോടി; ഏഷ്യയിലെ സമ്പന്നരില്‍ രണ്ടാമനായി അദാനി

26 ശതമാനം വര്‍ധനയാണ് അദാനി നേടിയത്.

2 Oct 2021 10:11 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കഴിഞ്ഞ ഒരു വര്‍ഷം നേടിയത് 1002 കോടി, ആസ്തി 5 ലക്ഷം കോടി; ഏഷ്യയിലെ സമ്പന്നരില്‍ രണ്ടാമനായി അദാനി
X

ഏഷ്യയിലെ ഏറ്റവും സമ്പന്നനായ രണ്ടാമത്തെ വ്യക്തിയായി ഗൗതം അദാനി. അഞ്ച് ലക്ഷം കോടി ആസ്തിയോടെയാണ് അദാനി രണ്ടാം സ്ഥാനം കൈവരിച്ചത്. കഴിഞ്ഞ ഒരു വര്‍ഷം പ്രതിദിനം 1002 കോടിയായിരുന്നു അദാനിയുടെ വരുമാനമം ഐഐഎഫ്എല്‍ വെല്‍ത്ത്-ഹുറൂണ്‍ ഇന്ത്യ റിച്ച് ലിസ്റ്റ് 2021 കണക്കുകള്‍ വ്യക്തമാക്കിരിക്കുന്നത്. 26 ശതമാനം വര്‍ധനയാണ് അദാനി നേടിയത്. 7.18 കോടി ആസ്തിയോടെ റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനി തുടര്‍ച്ചയായി പത്താം വര്‍ഷവും ഒന്നാംസ്ഥാനം നിലനിര്‍ത്തി.

കഴിഞ്ഞ വര്‍ഷം ഒരു ദിവസം 169 കോടിരൂപ നേടിഒന്‍പത് ശതമാനം ഉയര്‍ച്ചയാണ് അംബാനി നേടിയത്. രാജ്യത്തെ ആയിരത്തിലധികംപേര്‍ 1000 കോടിയിലേറെ ആസ്തി സ്വന്തമാക്കിയതായി കണക്കുകള്‍ വ്യക്തമാക്കുന്നു. 119 നഗരങ്ങളിലായി 1,007 വ്യക്തികള്‍ക്കാണ് 1000 കോടി രൂപയിലേറെ ആസ്തിയുള്ളത്. ഇതില്‍ മുന്‍നിരയിലുള്ള 229 പേര്‍ പുതുമുഖങ്ങളാണെന്നതും ശ്രേദ്ധേയമാണ്. അതേസമയം 113 പേരുടെ ആസ്തിയില്‍ ഇടിവുണ്ടായതായും കണക്കുകള്‍ സൂചിപ്പിക്കുന്നു.

ഇതോടെ രാജ്യത്തെ രാജ്യത്തെ ശതകോടീശ്വരന്മാരുടെ എണ്ണം 237 ആയി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 58 പേരാണ് പുതിയതായി ഉള്‍പ്പെട്ടത്.

Next Story