Top

നഖ്‌വി, ക്യാപ്റ്റന്‍, ആരിഫ് മുഹമ്മദ് ഖാന്‍, നജ്മ; എന്‍ഡിഎയുടെ ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി സാധ്യതാ പട്ടികയില്‍ ഇവര്‍

എന്‍ഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി പട്ടികയില്‍ മുസ്‌ലിം സമുദായത്തില്‍ നിന്ന് മൂന്ന് പേരും സിഖുകാരില്‍ നിന്ന് ഒരാളും ഇടം നേടി.

6 July 2022 5:47 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നഖ്‌വി, ക്യാപ്റ്റന്‍, ആരിഫ് മുഹമ്മദ് ഖാന്‍, നജ്മ; എന്‍ഡിഎയുടെ ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി സാധ്യതാ പട്ടികയില്‍ ഇവര്‍
X

ന്യൂഡല്‍ഹി: ഭരണകക്ഷിയായ എന്‍ഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി പട്ടികയില്‍ മുസ്‌ലിം സമുദായത്തില്‍ നിന്ന് മൂന്ന് പേരും സിഖുകാരില്‍ നിന്ന് ഒരാളും ഇടം നേടി. ഭരണഘടനാപരമായ രണ്ടാമത്തെ പരമോന്നത സ്ഥാനമായ ഉപരാഷ്ട്രപതി സ്ഥാനത്തേക്കുള്ള എന്‍ഡിഎയുടെ അവസാന പേര് ആരുടേതെന്ന് ഇപ്പോള്‍ വ്യക്തമല്ല. പതിനാറാമത് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് ഓഗസ്റ്റ് ആറിന് നടത്തുന്നതിനുള്ള വിജ്ഞാപനം തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചൊവ്വാഴ്ച്ച പുറപ്പെടുവിച്ചു.

നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തിയതി ജൂലൈ 19 ആണ്. ന്യൂനപക്ഷകാര്യ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി, കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, നജ്മ ഹെപ്ത്തുള്ള ഉള്‍പ്പെടെ മുസ്‌സിം സമുദായത്തില്‍ നിന്ന് മൂന്ന് പേരെയും സിഖുവംശജനായ പഞ്ചാബ് മുന്‍ മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിനെയുമാണ് രാഷ്ട്രീയ വൃത്തങ്ങള്‍ സാധ്യത കല്‍പ്പിക്കുന്നവര്‍. തങ്ങളുടെ സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കുന്നതിനുള്ള ആവശ്യമായ അംഗ ബലം ബിജെപിക്കുണ്ട്. രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി എന്‍ഡിഎ ദ്രൗപതി മുര്‍മുവിനെ പ്രഖ്യാപിച്ച് ഞെട്ടിച്ച പോല ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി പ്രഖ്യാപനവും ഞെട്ടല്‍ ഉണ്ടാക്കുമെന്ന് പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത ബിജെപി നേതാവ് പറഞ്ഞു.

മുസ്‌ലിം സമുദായത്തില്‍ നിന്ന് ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിക്കായി തെരച്ചില്‍ നടക്കുകയാണ്. അനുയോജ്യനായ ഒരാളെ കണ്ടെത്തിയില്ലെങ്കില്‍ ഈ നാല് പേരില്‍ നിന്നുളള ഒരാളെ തെരഞ്ഞെടുക്കുമെന്നും ബിജെപി നേതാവ് പറഞ്ഞു.

Story highlights : naqvi,captain,arif,najma in list of vice president probables

Next Story