Top

ലീഗ് നേതൃത്വത്തെ വെല്ലുവിളിച്ച് കണ്ണൂരില്‍ വിമതരുടെ ശക്തി പ്രകടനം

പ്രകടനത്തില്‍ 100 കണക്കിന് പ്രവര്‍ത്തകരാണ് പങ്കെടുത്തത്.

22 Sep 2021 1:01 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ലീഗ് നേതൃത്വത്തെ വെല്ലുവിളിച്ച് കണ്ണൂരില്‍ വിമതരുടെ ശക്തി പ്രകടനം
X

കണ്ണൂര്‍: മുസ്ലിം ലീഗ് നേതൃത്വത്തെ വെല്ലുവിളിച്ച് കണ്ണൂര്‍ തളിപ്പറമ്പില്‍ ലീഗ് വിമത വിഭാഗത്തിന്റെ പ്രകടനം. പ്രകടനത്തില്‍ 100 കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു. പാര്‍ട്ടി അച്ചടക്കത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കുകയും വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്ത തളിപ്പറമ്പിലെ വിമത മുസ്ലിം ലീഗ്, യൂത്ത് ലീഗ് നേതാക്കള്‍ക്കെതിരെ ഔദ്യോദിക വിഭാഗം അച്ചടക്ക നടപടി സ്വീകരിക്കുവാന്‍ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു.

പിന്നാലെയാണ് ലീഗ് വിമതരുടെ ശക്തി പ്രകടനം. മുന്‍സിപ്പല്‍ മുസ്ലിം ലീഗ് കമ്മറ്റിക്ക് സമാന്തരമായി കമ്മറ്റി രൂപീകരിക്കുകയും അത് പത്രസമ്മേളനം നടത്തി പ്രഖ്യാപിക്കുകയും ചെയ്തതിന്റെ പേരിലായിരുന്നു നടപടി. പ്രകടനം നേതൃത്വത്തിന് തലവേദനയാകുമെന്നാണ് വിവരം. വിഷയത്തില്‍ ഔദ്യോഗിക പ്രതികരണത്തിന് ലീഗ് തയ്യാറായിട്ടില്ല.

Popular Stories

    Next Story