Top

മുഹമ്മദ് അബ്ദുറഹിമാന്‍ സ്മാരക മൊമ്മോറിയല്‍ ട്രസ്റ്റ് പുരസ്‌കാരം ആയിഷ സുല്‍ത്താനക്ക്

നവംബര്‍ 23ന് മലപ്പുറത്ത് നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും.

2 Nov 2021 9:22 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മുഹമ്മദ് അബ്ദുറഹിമാന്‍ സ്മാരക മൊമ്മോറിയല്‍ ട്രസ്റ്റ് പുരസ്‌കാരം ആയിഷ സുല്‍ത്താനക്ക്
X

മുഹമ്മദ് അബ്ദുറഹിമാന്‍ സ്മാരക മൊമ്മോറിയല്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ അവാര്‍ഡ് ആയിഷ സുല്‍ത്താനക്ക്. ലക്ഷദ്വീപിലെ മനുഷ്യാവകാശ പോരാട്ടങ്ങളുടെ മുന്‍നിരയില്‍ നിന്നും പ്രവര്‍ത്തിച്ച സാമൂഹ്യ പ്രവര്‍ത്തകയും ചലച്ചിത്ര സംവിധായകയും നടിയുമായാണ് ആയിഷ സുല്‍ത്താന. മുന്‍ കെ പി സി സി പ്രസിഡന്റും സ്വാതന്ത്ര്യ സമരത്തിലെ ഇതിഹാസ നായകനുമായ മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിന്റെ 77-ാമത് ചരമവാര്‍ഷിക ദിനമായ നവംബര്‍ 23ന് മലപ്പുറത്ത് നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും.

വാര്‍ത്താ സമ്മേളനത്തില്‍ ട്രസ്റ്റ് ചെയര്‍മാന്‍ സി ഹരിദാസ്, സെക്രട്ടറി വീക്ഷണം മുഹമ്മദ്, മറ്റു ഭാരവാഹികളായ എം ശിവരാമന്‍ നായര്‍, പി. കെ കുഞ്ഞു ഹാജി, എം വിജയകുമാര്‍ എന്നിവര്‍ പങ്കെടുത്തു.

Next Story

Popular Stories