'ശത്രുസംഹാര പുഷ്പാഞ്ജലി', മോദി അനിഴം; ജന്മദിനത്തില് പ്രധാനമന്ത്രിക്കായി പൂജകള്‍
'നന്ദി മോദിജി' എന്ന് പ്രിന്റ് ചെയ്ത 14 കോടി റേഷന്‍ കിറ്റുകള്‍ വിതരണം ചെയ്യാനും ബിജെപി പദ്ധതിയിടുന്നുണ്ട്.
16 Sep 2021 12:26 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കണ്ണൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് പൂജകളുമായി അനുയായികള്‍. കേരളത്തിലെ വിവിധ ക്ഷേത്രങ്ങളിലും ഇത്തരം പൂജകള്‍ നടക്കുന്നതായിട്ടാണ് വിവരം. ശത്രസംഹാര പുഷ്ബാഞ്ജലിയാണ് പ്രധാനമായും അനുയായികള്‍ മോദിക്കായി നടത്തുന്ന പൂജ. അനിഴം നക്ഷത്രക്കാരനാണ് മോദിയെന്നും സമൂഹ മാധ്യമങ്ങളില്‍ പ്രചാരമുണ്ട്.
വാരണാസിയില്‍ 71,000 വിളക്ക് കത്തിച്ചാണ് ജന്മദിനത്തെ വരവേല്‍ക്കാന്‍ മോദി തയ്യാറെടുക്കുന്നത്. കാശിയിലെ ഭാരത് മാതാ മന്ദിരത്തിലായിരിക്കും(ക്ഷേത്രം) ആഘോഷം. 'നന്ദി മോദിജി' എന്ന് പ്രിന്റ് ചെയ്ത 14 കോടി റേഷന്‍ കിറ്റുകള്‍ വിതരണം ചെയ്യാനും ബിജെപി പദ്ധതിയിടുന്നുണ്ട്.
കിറ്റിലുള്ള ഭക്ഷ്യ ഉത്പ്പന്നങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. താങ്ക്യൂ മോദിജി എന്ന വാക്കുകള്‍ കിറ്റിന് മുകളിലെഴുതുമെന്ന കാര്യത്തില്‍ സ്ഥിരീകരണമായിട്ടുണ്ട്. 1950 സെപംറ്റബര്‍ 17നാണ് നരേന്ദ്ര മോദി ജനിക്കുന്നത്. നാളെ അദ്ദേഹത്തിന് 70 വയസ് തികയും.