Top

റോഡ് പണിയുടെ പുരോഗതി അറിയാന്‍ മന്ത്രി നേരിട്ടെത്തി

22 Sep 2021 3:25 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

റോഡ് പണിയുടെ പുരോഗതി അറിയാന്‍ മന്ത്രി നേരിട്ടെത്തി
X

വെഞ്ഞാറമൂട്: ആറ്റിങ്ങല്‍ പുത്തന്‍ പാലം റോഡ് പണിയുടെ പുരോഗതി വിലയിരുത്താന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നേരിട്ടെത്തി. ബുധനാഴ്ച രാവിലെ റോഡ് നിര്‍മ്മാണ പരിധിയില്‍ വരുന്ന വാളക്കാട്, നാഗരുകുഴി എന്നിവിടങ്ങളിലാണ് മന്ത്രി നേരിട്ടെത്തി പരിശോധന നടത്തിയത്.

പൊതുമരാമത്ത് വകുപ്പ് ചീഫ് എന്‍ജിനീയര്‍ അജിത് രാമകൃഷ്ണന്‍, സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ സുധ, എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ജ്യോതി, അസിസ്റ്റന്റ് എക്‌സികൂട്ടീവ് എന്‍ജിനീയര്‍ അജിത് കുമാര്‍, അസിസ്റ്റന്റ് എന്‍ജിനീയര്‍ രൂചീഷ് എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു. മന്ത്രിയുടെ വരവ് അറിഞ്ഞ് വാളക്കാട് ഒ എസ് അംബിക എംഎല്‍എയും, നാഗരുകുഴിയില്‍ ഡി.കെ. കെ.മുരളി എം.എല്‍.എ, പുല്ലമ്പാറ ഗ്രാമ പഞ്ചായത്തു പ്രസിഡന്റ് രാജേഷ്, പഞ്ചായത്ത് അംഗം മജീദ് എന്നിവരും എത്തി.

പണിയുടെ പുരോഗതി വിലയിരുത്തിയ മന്ത്രി സംതൃപ്തി രേഖപ്പെടുത്തി.നിശ്ചിത സമയത്തിനുള്ളില്‍ പണിപൂര്‍ത്തിയാക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും ഇത് സംബന്ധിച്ച് കരാറുകാരും മറ്റ് ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ഉറപ്പ് നല്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

Popular Stories

    Next Story