Top

'പുള്ളിക്കാരി സ്റ്റാറാണ്'; ബുർജ് ഖലീഫയുടെ മുകളിലെ ആ സ്ത്രീ സത്യമാണ്, ചെറിയൊരു ട്വിസ്റ്റും

10 Aug 2021 1:44 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പുള്ളിക്കാരി സ്റ്റാറാണ്; ബുർജ് ഖലീഫയുടെ മുകളിലെ ആ സ്ത്രീ സത്യമാണ്, ചെറിയൊരു ട്വിസ്റ്റും
X

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയുടെ മുകളിൽ എമിറേറ്റ്സിന്‍റെ യൂണിഫോം ധരിച്ച എയര്‍ഹോസ്റ്റസിനെ കാണാത്തവരാണ് സമൂഹ മാധ്യമങ്ങളിൽ ചുരുക്കമെ ഉണ്ടാവൂ. പരസ്യ ചിത്രമാണല്ലോ വ്യാജമായി ചിത്രീകരിച്ചതാവാം ഈ ദൃശ്യങ്ങളെന്ന് മിക്കവരും ധരിക്കുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ദൃശ്യങ്ങൾ വ്യാജമാണെന്ന് ചിലരൊക്കെ ആധികാരികമായി സമർത്ഥിക്കുകയും ചെയ്തു.

വിവാദം കൊഴുത്തതോടെ എയര്‍ലൈന്‍ കമ്പനിയായ എമിറേറ്റ്സ് തന്നെ നേരിട്ടെത്തി വിഷയത്തിൽ വസ്തുത വെളിപ്പെടുത്തി. തങ്ങളുടെ പുതിയ പരസ്യത്തിലുള്ള ബുര്‍ജ് ഖലീഫയുടെ മുകളിൽ യൂണിഫോം ധരിച്ച എയര്‍ഹോസ്റ്റസ് സത്യമാണെന്നായിരുന്നു കമ്പനിയുടെ വെളിപ്പെടുത്തൽ‌. പക്ഷേ സംഭവത്തിൽ ചെറിയൊരു ട്വിസ്റ്റുണ്ട്. എമിറേറ്റ്സ് ക്യാബിന്‍ ക്രൂ അംഗത്തിന്റെ വേഷത്തിലുള്ളത് സത്യത്തിൽ എമിറേറ്റ്സ് ജീവനക്കാരിയല്ല എന്നു മാത്രം. നിക്കോള്‍ സ്‍മിത്ത് ലുഡ്‍വിക് എന്ന പ്രൊഫഷണല്‍ സ്‍കൈ ഡൈവിങ് ഇന്‍സ്‍ട്രക്ടറാണ് വീഡിയോയിലുള്ളത്.



Popular Stories

    Next Story