Top

ഒമാനിലേക്ക് മടങ്ങാൻ തയ്യാറെടുക്കുന്ന പ്രവാസികൾ ശ്രദ്ധിക്കുക; അം​ഗീകാരമുള്ളത് എട്ട് വാക്സിനുകൾക്ക് മാത്രം

ഒക്​ടോബർ ഒന്നു മുതൽ സ്വദേശികളും വിദേശികളും രണ്ട്​ ഡോസ്​ വാക്​സിൻ സ്വീകരിക്കൽ നിർബന്ധമാണ്​.

26 Aug 2021 12:05 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഒമാനിലേക്ക് മടങ്ങാൻ തയ്യാറെടുക്കുന്ന പ്രവാസികൾ ശ്രദ്ധിക്കുക; അം​ഗീകാരമുള്ളത് എട്ട് വാക്സിനുകൾക്ക് മാത്രം
X

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ നിരോധനം ഒമാൻ പിൻവലിക്കുന്നു. സെപ്റ്റംബർ ഒന്ന് മുതൽ ഇന്ത്യയിൽ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്നവർക്ക് ഒമാനിലെ തൊഴിലിടങ്ങളിലേക്ക് മടങ്ങാം. അതേസമയം ഒമാനിൽ പ്രവേശിക്കണമെങ്കിൽ രാജ്യം അം​ഗീകരിച്ച എട്ട് വാക്സിനുകളിൽ ഏതെങ്കിലും നിർബന്ധമായി സ്വീകരിച്ചിരിക്കണം. രാജ്യത്ത് എത്തുന്നതിന് 14 ദിവസം മുൻപ് രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചതായി വ്യക്തമാക്കുന്ന രേഖകളും കൈവശമുണ്ടായിരിക്കണം. ഒക്​ടോബർ ഒന്നു മുതൽ സ്വദേശികളും വിദേശികളും രണ്ട്​ ഡോസ്​ വാക്​സിൻ സ്വീകരിക്കൽ നിർബന്ധമാണ്​.

ഒമാനിൽ അംഗീകാരമുള്ള വാക്​സിനുകൾ

1. ഫൈസർ-ബയോൺടെക്ക്​

2. ഓക്​സ്​ഫഡ്​ -ആസ്​ട്രാസെനക്ക

3. ആസ്​ട്രാസെനക്ക-കോവിഷീൽഡ്

4. ജോൺസൺ ആൻറ്​ ജോൺസൺ

5. സിനോ​വാക്​

6. മൊഡേണ

7. സ്​പുട്​നിക്​

8. സിനോഫാം

Popular Stories

    Next Story