Top

'ഇതാൻഡാ പൊലീസ്'; വെയിലേറ്റ് തളർന്ന മലയാളികളെ സഹായിച്ച ഉദ്യോ​ഗസ്ഥരെ ആദരിച്ച് അജ്മാൻ ഭരണാധികാരി

1 Sep 2021 2:24 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഇതാൻഡാ പൊലീസ്; വെയിലേറ്റ് തളർന്ന മലയാളികളെ സഹായിച്ച ഉദ്യോ​ഗസ്ഥരെ ആദരിച്ച് അജ്മാൻ ഭരണാധികാരി
X

വേയിലേറ്റ് തളർന്ന മലയാളി കുടുംബത്തിന് സഹായഹസ്തവുമായി എത്തിയ പൊലീസ് ഉദ്യോ​ഗസ്ഥരെ ആദരിച്ച് അജ്മാൻ ഭരണാധികാരി ശൈഖ് അമർ അൽ നു‌ഐമി. ഉദ്യോ​ഗസ്ഥരുടെ നല്ല പ്രവൃത്തി സോഷ്യൽ മീഡ‍ിയയിലൂടെ അറിഞ്ഞ ഭരണാധികാരി നേരിട്ടെത്തി ഉദ്യോ​ഗസ്ഥരുടെ നല്ല പ്രവർത്തിയെ പ്രകീർത്തിച്ചു. പൊലീസുകാരുടെ കർത്തവ്യ നിർവഹണത്തെയും മനുഷ്യത്വത്തെയും പ്രകീർ‌ത്തിച്ച അദ്ദേഹം ഇവർ അജ്മാൻ പൊലീസ് സേനയുടെ തന്നെ അഭിമാനമാണെന്ന് വ്യക്തമാക്കി.

സ്‌കൂളുകൾ തുറക്കുന്നതിന് മുന്നോടിയായി കോവിഡ് പരിശോധനയ്ക്ക് എത്തിയ കുടുംബം വെയിലേറ്റ് തളർന്നപ്പോൾ സ്വാന്തനമായി അജ്മാൻ പൊലീസ് നേരത്തെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. വെയിലേറ്റ് തളർന്നപ്പോൾ മലയാളി കുടുംബത്തോട് പട്രോൾ വാഹനത്തിൽ കയറിയിരിക്കാൻ ഉദ്യോ​ഗസ്ഥർ അനുവാദം നൽകുകയായിരുന്നു. ഇക്കാര്യം വ്യക്തമാക്കി മലയാളിയായ യുവാവ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കുവെച്ചിരുന്നു. പോലീസിന് നന്ദി പറഞ്ഞുകൊണ്ട് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച പ്രസ്തുത വീഡിയോ നിമിഷം നേരം കൊണ്ടാണ് വൈറലായത്.

ഈ വീഡിയോ അജ്മാൻ പോലീസ് തന്നെ ഇൻസ്റ്റാഗ്രാമിൽ വീഡിയോ പോസ്റ്റ് ചെയ്യുകയും ചെയ്തു. കനത്തചൂടിൽ നിൽക്കുന്നത് കണ്ടപ്പോൾ പോലീസ് ഉദ്യോഗസ്ഥർ വന്ന് പട്രോൾ വാഹനത്തിൽ കയറി വിശ്രമിക്കാൻ പറയുകയായിരുന്നുവെന്ന് പിതാവ് വീഡിയോയിൽ പറയുന്നുണ്ട്. വാഹനത്തിൽ നിന്നിറങ്ങുന്ന കുഞ്ഞിനോട്, എങ്ങനെയുണ്ടായിരുന്നു എ.സി പട്രോൾ വാഹനമെന്ന് പോലീസ് ഉദ്യോഗസ്ഥൻ സൗഹൃദത്തോടെ ചോദിക്കുന്നതും യാത്ര പറയുന്നതും കാണാം.

Popular

    Next Story