Top

കഞ്ചാവ് ഡീലർ ലൈം​ഗിക ബന്ധത്തിന് നിർബന്ധിച്ചു, 'ലീന വിരട്ടി വിട്ടു'; പ്രതികാരം ചെയ്യാൻ ഒറ്റുകാരനായി

കോഴിക്കോട്​, വയനാട്​ ജില്ലകളിൽ കഞ്ചാവ്​ വിതരണം നടത്തിയിരുന്ന ലീനയും സനലും വളരെ രഹസ്യമായിട്ടാണ് കഞ്ചാവ് വ്യാപാരം നടത്തിയിരുന്നത്.

22 Sep 2021 11:49 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കഞ്ചാവ് ഡീലർ ലൈം​ഗിക ബന്ധത്തിന് നിർബന്ധിച്ചു, ലീന വിരട്ടി വിട്ടു; പ്രതികാരം ചെയ്യാൻ ഒറ്റുകാരനായി
X

കോഴിക്കോട് ചേവരമ്പലത്ത് ദമ്പതികളെന്ന വ്യാജനേ കഞ്ചാവ് വിതരണം ചെയ്ത് രണ്ട് പേർ പിടിയിലായ സംഭവത്തിൽ പുതിയ ട്വിസ്റ്റ്. തൃ​ശ്ശൂ​ർ പൂ​ങ്കു​ന്നം മാ​ളി​യേ​ക്ക​ൽ വീ​ട്ടി​ൽ ലീ​ന ജോ​സ്​ (42), പ​ട്ടാ​മ്പി തി​രു​വേ​ഗ​പു​റം പൂ​വ​ൻ​ത​ല വീ​ട്ടി​ൽ സ​ന​ൽ (36) എ​ന്നി​വരെ കുടുക്കാൻ പൊലീസിന് വിവരം കൈമാറിയത് മറ്റൊരു കഞ്ചാവ് ഡീലറെന്നാണ് പുതിയ വെളിപ്പെടുത്തൽ. ലീന ജോസും സംഘവും ഇൻഫോർമരുമായി ക‍‍ഞ്ചാവ് ഇടപാടുകൾ നടത്തിയിരുന്നു. എന്നാൽ ഇടയ്ക്ക് ഇയാളുമായി ഉണ്ടായ പ്രശ്നങ്ങൾ ശസ്ത്രുതയിലേക്ക് നയിച്ചു.

ലീനയോട് ലൈം​ഗിക ബന്ധത്തിലേർപ്പെടാൻ ആ​ഗ്രഹം പ്രകടിപ്പിച്ച് ഡീലർ രം​ഗത്തുവന്നു. എന്നാൽ സനലും ലീനയും ഇയാളെ ഭീഷണിപ്പെടുത്തികയും ശക്തമായ മുന്നറിയിപ്പ് നൽകുകയും ചെയ്ത്. ഇത് പിന്നീട് ശത്രുതയായി വളർന്നു. കോഴിക്കോട്​, വയനാട്​ ജില്ലകളിൽ കഞ്ചാവ്​ വിതരണം നടത്തിയിരുന്ന ലീനയും സനലും വളരെ രഹസ്യമായിട്ടാണ് കഞ്ചാവ് വ്യാപാരം നടത്തിയിരുന്നത്. പൊലീസിന് ഇത് സംബന്ധിച്ച യാതൊരു സൂചനയുമുണ്ടായിരുന്നില്ല. വാടകക്കെടുത്ത കാറുകളിൽ പല സ്ഥലങ്ങളിലായിട്ടായിരുന്നു കഞ്ചാവ് മൊത്ത വിൽപ്പന. അറസ്റ്റ് ചെയ്യപ്പെട്ട സമയത്ത് ഇവരിൽ നിന്ന് 19 കിലോ കഞ്ചാവാണ് പിടിച്ചെടുത്തത്.

രണ്ടു മാസമായി ചേവരമ്പലത്താണ് ഇരുവരും വാടകയ്ക്ക് വീടെടുത്ത് താമസിച്ചിരുന്നത്. ഭാര്യാ ഭർത്താക്കന്മാരാണെന്ന് വീട്ടുടമസ്ഥനോട് പറഞ്ഞത്. ഇവർ സഞ്ചരിക്കുന്ന കാറിൽ അഭിഭാഷകരുടെ സ്റ്റിക്കറും പതിപ്പിച്ചിരിക്കുന്നത്. ഇതിനാൽ പൊലീസിന് യാതൊരു സംശയവും തോന്നിയില്ല. പരിശോധനയ്ക്കായി പൊലീസ് ശ്രമിച്ചാലും അഭിഭാഷകരുടെ സ്റ്റിക്കർ രക്ഷയ്ക്കെത്തും. ഇരുവരുടെയും ഫോൺ കോളുകളും ചാറ്റുകളും പരിശോധിച്ചതോടെയാണ് ഒറ്റുകാരനെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസിന് ലഭിച്ചിരിക്കുന്നത്.

Popular Stories

    Next Story