Top

കിണറിലിറങ്ങിയ യുവാവിനെ കല്ലെറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ച പ്രതി പിടിയില്‍

കൂലിത്തര്‍ക്കമാണ് വധ ശ്രമത്തിന് കാരണമെന്ന് സാബു തന്നെ പറഞ്ഞു

23 Sep 2021 12:08 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കിണറിലിറങ്ങിയ യുവാവിനെ കല്ലെറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ച പ്രതി പിടിയില്‍
X

തിരുവനന്തപുരം ജില്ലയിലെ ധനുവച്ചപുരത്ത് കിണര്‍ കുഴിക്കുകയായിരുന്ന തൊഴിലാളിയെ കല്ലെറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ചയാള്‍ പൊലീസ് കസ്റ്റഡിയില്‍. പ്രതി ബിനുവാണ് പാറശ്ശാല പൊലീസിന്റെ പിടിയിലായിരിക്കുന്നത്. പാറശ്ശാല സ്വദേശി സാബുവിനാണ് സുഹൃത്ത് കൂടിയായ ബിനുവിന്റെ കല്ലേറില്‍ പരിക്കേറ്റത്. കൂലിത്തര്‍ക്കമാണ് ആക്രമണത്തിന് കാരണം.

രാവിലെ എട്ട് മണിയോടെയാണ് സംഭവം. കിണര്‍ കുഴിക്കുകയായിരുന്ന സാബുവിന്റെ ശരീരത്തിലേക്ക് ബിനു മുകളില്‍ നിന്നും വലിയ കല്ലുകള്‍ ഇടുകയായിരുന്നു. ശരീരത്തില്‍ കല്ല് വീണതോടെ കിണറ്റില്‍ കുഴഞ്ഞ് വീണ സാബുവിനെ ഫയര്‍ ഫോഴ്സ് എത്തിയാണ് രക്ഷപ്പെടുത്തിയത്. സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട പ്രതി പിന്നീട് പോലീസ് പിടിയിലാവുകയായിരുന്നു.

സാബുവും ബിനുവും നേരത്തെ ഒരുമിച്ച് ജോലിചെയ്യുന്നവരായിരുന്നു.കൂലിത്തര്‍ക്കമാണ് വധ ശ്രമത്തിന് കാരണമെന്ന് സാബു തന്നെ പറഞ്ഞു.സാബു നെയ്യാറ്റിന്‍കര ആശുപത്രിയില്‍ ചികിത്സയിലാണ്. ഗുരുതരമായ പരിക്കുകളില്ല.

Popular Stories

    Next Story