Top

'തൃശൂർക്കാരൻ ​ഗഡി പുലിയാണ്'; പോർച്ചു​ഗലിലെ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പഴയ എസ്എഫ്ഐക്കാരൻ

കണ്ടാണശേരി പഞ്ചായത്തിലെ സിപിഐ എം നമ്പഴിക്കാട് നോർത്ത് ബ്രാഞ്ചംഗം, ഡിവൈഎഫ്ഐ മേഖലാ ഭാരവാഹി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

21 Sep 2021 12:30 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തൃശൂർക്കാരൻ ​ഗഡി പുലിയാണ്; പോർച്ചു​ഗലിലെ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പഴയ എസ്എഫ്ഐക്കാരൻ
X

തൃശൂർ: പോർച്ചു​ഗലിലെ തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തൃശൂർ സ്വ​ദേശി രഘുനാഥ് കടവന്നൂർ. കമ്യൂണിസ്റ് പാർട്ടി ഓഫ് പോർച്ചുഗൽ സ്ഥാനാർഥിയായിട്ടാണ് രഘുനാഥ് ജനവിധി തേടുന്നത്. പോർച്ചുഗീസ് കമ്യൂണിസ്റ്റ് പാർട്ടിയും പരിസ്ഥിതി സംരക്ഷണ പാർടിയും (പിഇവി) ചേർന്നുള്ള സിഡിയുവിന്റെ പിന്തുണയോടെ മത്സരത്തിനിറങ്ങുന്ന ആദ്യ മലയാളി കൂടിയാണ് ഇദ്ദേഹം. വിദ്യാർത്ഥി കാലഘട്ടങ്ങളിൽ ഇടത് വിദ്യാർത്ഥി സംഘടനയുടെ ഭാ​ഗമായി രഘുനാഥ് പ്രവർത്തിച്ചിരുന്നു. കണ്ടാണശേരി പഞ്ചായത്തിലെ സിപിഐ എം നമ്പഴിക്കാട് നോർത്ത് ബ്രാഞ്ചംഗം, ഡിവൈഎഫ്ഐ മേഖലാ ഭാരവാഹി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

11 വർഷങ്ങൾക്ക് മുൻപാണ് രഘുനാഥ് പോർച്ചു​ഗലിൽ ജോലിക്കായി എത്തുന്നത്. ഒരു പ്രസിദ്ധീകരണ സ്ഥാപനത്തിലെ പബ്ലിക് റിലേഷൻ ഓഫീസറായിട്ടായിരുന്നു ആദ്യ ജോലി. 2011ൽ റസ്റ്റോറന്‍റ് മാനേജറുടെ വേഷത്തിലേക്ക് മാറി. പോർച്ചു​ഗലിലെ ഇടത് സംഘടനകളുമായി ശക്തമായ ബന്ധം സ്ഥാപിച്ചിരുന്ന രഘുനാഥിന് ആദ്യമായിട്ടാണ് സ്ഥാനാർത്ഥിയാവുകയെന്ന് ഉത്തരവാദിത്വം ലഭിക്കുന്നത്.

യൂറോപ്പിൽ വിദേശ തൊഴിലാളികൾക്ക് നേരായ ആക്രമണത്തിനെതിരെ ശക്തമായ എതിർ നിലപാടാണ് പോർച്ചു​ഗീസ് ഇടതുപക്ഷ പ്രസ്ഥാനങ്ങൾ സ്വീകരിച്ചുപോരുന്നത്. രഘുനാഥിന്റെ സ്ഥാനാർത്ഥിത്വം വിദേശ തൊഴിലാളികളോടുള്ള ഐക്യദാർഢ്യ സൂചകമാണ്. വടക്കാഞ്ചേരി വ്യാസ കോളേജിലായിരുന്നു രഘുനാഥിന്റെ വിദ്യാഭ്യാസം. കമ്യൂണിസ്റ്റ് പാർടി ആദ്യ കാല പ്രവർത്തകനും മാധ്യമ പ്രവർത്തകനുമായിരുന്ന ചന്ദ്രമോഹനന്റെയും രമണിയുടെയുടെയും മൂന്നു മക്കളിൽ രണ്ടാമത്തെ മകനാണ്.

Popular Stories

    Next Story