Top

മഥുര ഷാഹി ഈദ്ഗാഹ് 'കൃഷ്ണ ജന്മഭൂമി'യുടെ ഭാഗമെന്ന് ഹര്‍ജി; വീഡിയോ സര്‍വ്വേ ആവശ്യത്തില്‍ വാദം കേള്‍ക്കാമെന്ന് കോടതി

13.37 ഏക്കർ സ്ഥലത്തായി വ്യാപിച്ചുകിടന്ന ശ്രീകൃഷ്ണ ജന്മഭൂമി ക്ഷേത്രത്തിന്റെ ഒരുഭാ​ഗം തകർത്താണ് ഷാഹി ഈദ്​ഗാഹ് നിർമിച്ചതെന്നാണ് പരാതിയിൽ പറയുന്നത്

17 May 2022 12:57 PM GMT
അബ്ദുള്‍ നാസിർ

മഥുര ഷാഹി ഈദ്ഗാഹ് കൃഷ്ണ ജന്മഭൂമിയുടെ ഭാഗമെന്ന് ഹര്‍ജി; വീഡിയോ സര്‍വ്വേ ആവശ്യത്തില്‍ വാദം കേള്‍ക്കാമെന്ന് കോടതി
X

യുപി: വാരണാസി ​ഗ്യാൻവാപി മസ്ജിദിലെ സർവേക്ക് പിന്നാലെ മഥുരയിലെ പ്രാദേശിക കോടതിയിൽ സമാന ആവശ്യവുമായെത്തിയ പരാതിയിൽ വാദം കേൾക്കാമെന്ന് കോടതി. കൃഷ്ണ ജന്മഭൂമിയോട് ചേർന്നു കിടക്കുന്നതിനാൽ മധുരയിലെ ഷാഹി ഇദ്​ഗാഹിലും വീഡിയോ സർവേ നടത്തണമെന്നാണ് പരാതിക്കാരുടെ ആവശ്യം.

അഡ്വക്കേറ്റ് കമ്മീഷണറെ നിയമിച്ച് ഷാഹി ഈദ്​ഗാഹിൽ വീഡിയോ സർവേ നടത്തണമെന്നാവശ്യപ്പെട്ട് മനീഷ് യാദവ്, മഹേന്ദ്ര പ്രതാപ് സിം​ഗ്, ദിനേശ് ശർമ എന്നിവരാണ് കോടതിയെ സമീപിച്ചത്. 13.37 ഏക്കർ സ്ഥലത്തായി വ്യാപിച്ചുകിടന്ന ശ്രീകൃഷ്ണ ജന്മഭൂമി ക്ഷേത്രത്തിന്റെ ഒരുഭാ​ഗം തകർത്താണ് ഷാഹി ഈദ്​ഗാഹ് നിർമിച്ചതെന്നാണ് ഇവർ പരാതിയിൽ ആരോപിക്കുന്നു. പള്ളി നീക്കം ചെയ്യണമെന്നും സ്ഥലം ക്ഷേത്രത്തിന് വിട്ടുനൽകണമെന്നും ഇവർ ഹർജിയിൽ ആവശ്യപ്പെടുന്നു.



അതേസമയം ശ്രീകൃഷ്ണ ജന്മഭൂമി - ഷാഹി ഈദ്​ഗാഹ് തർക്കവുമായി ബന്ധപ്പെട്ട എല്ലാ കേസുകളും നാലുമാസത്തിനുള്ളിൽ തീർപ്പാക്കണമെന്ന് അലഹബാ​ദ് ഹെെക്കോടതിയുടെ ലക്നൗ ബെഞ്ച് മഥുര കോടതിയോട് മെയ് 12ന് ആവശ്യപ്പെട്ടിരുന്നു. ഈ കേസുകളിലെ വാദം എത്രയും വേ​ഗം തീർപ്പാക്കണമെന്ന ഹർജിയിൽ വാദം കേൾക്കുകയായിരുന്നു ഹെെക്കോടതി ലക്നൗ ബെഞ്ച്.

സുന്നി വഖ്ഫ് ബോർഡോ മറ്റ് കക്ഷികളോ കേസിൽ വാദം കേൾക്കാകിരിക്കുകയോ, ഇടപെടുകയോ ചെയ്താൽ കോടതിക്ക് പ്രത്യേക ഉത്തരവുകൾ പുറപ്പെടുവിക്കാം എന്നും കോടതി അറിയിച്ചു. ശ്രീകൃഷ്ണ ജന്മഭൂമി - ഷാഹി ഈദ്​ഗാഹ് തർക്ക വിഷയവുമായി ബന്ധപ്പെട്ട് ഒമ്പത് കേസുകളാണ് മഥുര കോടതിയിൽ ഫയൽ ചെയ്തിട്ടുള്ളത്.

Story Highlights: Madhura Court is ready to hear plea on Shahi Idgah videography Survey

Next Story