Top

"എൻ്റെ വീടിന് വെള്ളയടിക്കാൻ സാറിനെ ഏൽപ്പിച്ചാലോന്ന് ഒരാലോചന. എത്രയാ റേറ്റ്?" രവിചന്ദ്രനെ ട്രോളി ലാലി പിഎം

അണ്ണന് ഈ വ്യക്തത കുറവ് തുടങ്ങിയിട്ട് കുറച്ച് നാളായി കേട്ടോ

25 Sep 2021 12:00 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

എൻ്റെ വീടിന് വെള്ളയടിക്കാൻ സാറിനെ ഏൽപ്പിച്ചാലോന്ന് ഒരാലോചന. എത്രയാ റേറ്റ്? രവിചന്ദ്രനെ ട്രോളി ലാലി പിഎം
X

പ്രമുഖ നിരീശ്വരവാദി സി രവിചന്ദ്രനെ ട്രോളി നടിയും സംസ്കാരിക പ്രവർത്തകയുമായി ലാലി പിഎം. അസം വെടിവെപ്പുമായി ബന്ധപ്പെട്ട സംഭവത്തെക്കുറിച്ച് രവിചന്ദ്രൻ ഇട്ട ഫേസ്ബുക്ക് പോസ്റ്റിലാണ് ലാലി ട്രോൾ കമന്റ് രേഖപ്പെടുത്തിയത്. എൻ്റെ വീടിന് വെള്ളയടിക്കാൻ സാറിനെ ഏൽപ്പിച്ചാലോന്ന് ഒരാലോചന. എത്രയാ റേറ്റ്? എന്നായിരുന്നു കമന്റ്. അസമിൽ നടന്ന മനുഷ്യത്വ രഹിതമായ പൊലീസ് വെടിവെപ്പിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് രവിചന്ദ്രൻ സി ഫെയിസ്ബുക്കിൽ നിലപാട് വ്യക്തമാക്കി രം​ഗത്തുവന്നിരിക്കുന്നതെന്നും ശ്രദ്ധേയമാണ്.

വിഷയത്തിൽ രവിചന്ദ്രനെതിരെ ട്രോൾ ​ഗ്രൂപ്പുകളും സജീവമായി രം​ഗത്തുവന്നിട്ടുണ്ട്. "എന്തായിരിക്കും ഈ വ്യക്തിയെ ഇത്ര അക്രമാസക്തനക്കിയത് എന്ന് വ്യക്തമല്ല", അണ്ണന് ഈ വ്യക്തത കുറവ് തുടങ്ങിയിട്ട് കുറച്ച് നാളായി കേട്ടോ, എന്നാണ് പോസ്റ്റിനടിയിൽ വന്ന മറ്റൊരു ട്രോൾ കമന്റ്.


കുറിപ്പ് വായിക്കാം.

REVERSE GEAR

ആസ്സാമിൽ കുടിയേറ്റവുമായി ബന്ധപെട്ട സംഘർഷത്തിൽ പോലീസിന് നേരെ പാഞ്ഞടുക്കുന്ന യുവാവിനെ പൊലീസ് വെടിവെച്ചിടുന്നത് സംബന്ധിച്ച വാർത്ത അൽജസീറ ചാനൽ ഇന്നലെ റിപ്പോർട്ട് ചെയ്തിരുന്നു. തങ്ങൾ സ്വതന്ത്രമായി വെരിഫൈ ചെയ്തിട്ടില്ല എന്ന് സൂചിപ്പിച്ചുകൊണ്ട് ഖത്തർ ആസ്ഥാനമാക്കിയ TV ചാനൽ ഇത് സംബന്ധിച്ച വ്യാപകമായി പ്രചരിക്കപെട്ട ഒരു ട്വിറ്റർ വീഡിയോ പങ്കുവെക്കുന്നുണ്ട്. വീഡിയോയിൽ സംഘർഷരംഗം ഷൂട്ട് ചെയ്തുകൊണ്ടിരുന്ന ഒരു ഫോട്ടോഗ്രാഫർ വെടിയേറ്റ്‌ തറയിൽ കിടക്കുന്ന ആളെ ഓടി വന്ന് മർദ്ദിക്കുന്നു, ചാടി പുറത്തുവീഴുന്നു. പിടിച്ചു മാറ്റിയിട്ടും കലിപ്പ് തീരാതെ കൃത്യം ആവർത്തിക്കുന്നു. ഇയാളെ പിന്നീട് അറസ്റ്റ് ചെയ്തതായി അറിയുന്നു. എന്തായിരിക്കും ഈ വ്യക്തിയെ ഇത്രയും അക്രമാസക്തനാക്കിയതെന്ന് വ്യക്തമല്ല.

മനുഷ്യത്വരഹിതമായ ക്രൂരതയാണ് അയാൾ പ്രകടിപ്പിച്ചത്. ഈ ഫോട്ടോഗ്രാഫർ പോലീസിനൊപ്പം ലഹള സ്ഥലത്തുണ്ടായിരുന്നുവെന്ന് ഊഹിക്കാം. കൃത്യം നടത്താൻ അയാളെ പ്രേരിപ്പിച്ചത് കുടിയേറ്റവിരോധമായാലും അമിതദേശീയതയായാലും വിദേശിവിരോധമായാലും മതവിരോധമായാലും ഒരു കാര്യം പകൽപോലെ വ്യക്തം: മതം, അമിതദേശീയത, ഗോത്രീയവിദ്വേഷം എന്നീ വിഷലിപ്ത സോഫ്റ്റ് വെയറുകൾ മനുഷ്യനെ അക്ഷരാർത്ഥത്തിൽ ഭ്രാന്തനാക്കും.

It is applying revere gear. സാധാരണജീവിതം നയിക്കേണ്ട മനുഷ്യർ ഹിംസയുടെ വൈതാളികരായി മാറും. വൈറസ് ബാധയുടെ കാര്യത്തിലെന്ന പോലെ എല്ലാവരിലും ഒരുപോലെ പ്രവർത്തിക്കുന്നുണ്ടാവില്ല, പക്ഷെ കടുത്ത രോഗബാധയുണ്ടായാൽ അതിനീചതലത്തിലേക്ക് വ്യക്തി ഇടിഞ്ഞിറങ്ങുന്നു. മനുഷ്യനിലേക്കുള്ള മടക്കം ഇത്തരം സോഫ്റ്റ് വെയറുകളുടെ കയ്യൊഴിയലാണ് എന്ന് ആവർത്തിച്ചുറപ്പിക്കുന്ന ദൃശ്യങ്ങളാണ് അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നത്. മനുഷ്യന് എതിരായ കുറ്റകൃത്യമാണിത്, ഹീനം, നിന്ദ്യം.



Popular Stories

    Next Story