Top

'വാതിലുകളൊന്നും അടഞ്ഞിട്ടില്ലെന്ന് മുൻഹരിത നേതാക്കളോട് കെ.പി.എ മജീദ്'; കമന്റുമായി ഫാത്തിമ തഹ്ലീയ

മുസ്ലിം ലീഗിന്റെ ആശയാദർശങ്ങൾ ഉൾക്കൊണ്ട് പ്രവർത്തിക്കുന്ന മുഴുവൻ ആളുകളെയും കേൾക്കാനും പരിഗണിക്കാനും കഴിയുന്ന പ്രസ്ഥാനമാണിത്.

21 Sep 2021 10:55 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വാതിലുകളൊന്നും അടഞ്ഞിട്ടില്ലെന്ന് മുൻഹരിത നേതാക്കളോട് കെ.പി.എ മജീദ്; കമന്റുമായി ഫാത്തിമ തഹ്ലീയ
X

മലപ്പുറം: ഹരിത വിവാദത്തിൽ പ്രതികരണവുമായി മുസ്ലിം ലീ​ഗ് നേതാവ് കെപിഎ മജീദ്. ഒരു ചർച്ചയുടെയും വാതിലുകൾ അടഞ്ഞിട്ടില്ല. ഏത് വിഷയവും ഇനിയും ചർച്ച ചെയ്യാൻ പാർട്ടി ഒരുക്കമാണെന്നും കെപിഎ മജീദ് ഫെയിസ്ബുക്കിൽ കുറിച്ചു. ലീ​ഗ് നേതൃത്വം അച്ചടക്ക നടപടി സ്വീകരിച്ച ഫാത്തിമ തഹ്ലീയ കെപിഎ മജീദിന്റെ പോസ്റ്റിൽ കമന്റ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇൻഷാ അള്ളാഹ് എന്നായിരുന്നു ഫാത്തിമയുടെ കമന്റ്. ഹരിതാ നേതാക്കളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചിരുന്ന ഫാത്തിമ തഹ്ലീയക്കെതിരെ നടപടിയെടുത്തത് ലീ​ഗിന് ​ഗുണകരമായില്ലെന്നാണ് വിലയിരുത്തൽ.

കെപിഎ മജീദിന്റെ വാക്കുകൾ

എം.എസ്.എഫ് ഹരിതയുമായി ബന്ധപ്പെട്ട വിവാദങ്ങൾ പൊതു സമൂഹത്തിൽ ചർച്ചയാവുകയും മുസ്ലിംലീഗിനെതിരെ നെഗറ്റീവ് കാമ്പയിന് എതിരാളികൾ അത് ഉപയോഗപ്പെടുത്തുകയും ചെയ്യുന്നത് അതീവ ഹൃദയ വേദനയോടെയാണ് ഞാനുൾപ്പെടെ ഓരോ പ്രവർത്തകനും നോക്കിക്കാണുന്നത്. ഇപ്പോഴത്തെ സംഭവ വികാസങ്ങളിൽ അതീവ ദുഃഖിതനാണ്. ഒരുമിച്ച് പ്രവർത്തിക്കുന്നവർ തമ്മിൽ വ്യത്യസ്ത അഭിപ്രായങ്ങളുണ്ടാകുമ്പോൾ ഒരുമിച്ചിരുന്ന് പരിഹരിക്കുകയാണ് വേണ്ടത്.

മുസ്ലിം ലീഗിന്റെ ആശയാദർശങ്ങൾ ഉൾക്കൊണ്ട് പ്രവർത്തിക്കുന്ന മുഴുവൻ ആളുകളെയും കേൾക്കാനും പരിഗണിക്കാനും കഴിയുന്ന പ്രസ്ഥാനമാണിത്. നീതി തേടി വരുന്നവർക്ക് നീതി ഉറപ്പാക്കലാണ് പാർട്ടിയുടെ പാരമ്പര്യം. ഒരു ചർച്ചയുടെയും വാതിലുകൾ അടഞ്ഞിട്ടില്ല. ഏത് വിഷയവും ഇനിയും ചർച്ച ചെയ്യാൻ പാർട്ടി ഒരുക്കമാണ്. നിരന്തര ചർച്ചകളിലൂടെയും നീതിപൂർവ്വകമായ പരിഹാരങ്ങളിലൂടെയുമാണ് മുസ്‌ലിം ലീഗ് വളർച്ചയുടെ പാതകൾ പിന്നിട്ടത്. നേതാക്കളും പ്രവർത്തകരും ക്ഷമിച്ചും സഹിച്ചും നിലകൊണ്ടതിന്റെ ഫലമായിട്ടാണ് അഭിമാനകരമായ നേട്ടങ്ങൾ നാം സ്വന്തമാക്കിയത്. ഈ ആദർശ പതാക മുറുകെ പിടിച്ച്, പരസ്പരം സ്‌നേഹവും ബഹുമാനവും നിലനിർത്തി നമുക്ക് മുന്നേറാം.



Popular Stories

    Next Story