Top

ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമർദ്ദം ശക്തി പ്രാപിച്ചേക്കും; പതിനൊന്ന് ജില്ലകളില്‍ യെല്ലോ അലേർട്ട്

അടുത്ത ബുധനാഴ്ച വരെ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത.

12 Sep 2021 10:39 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമർദ്ദം ശക്തി പ്രാപിച്ചേക്കും; പതിനൊന്ന് ജില്ലകളില്‍ യെല്ലോ അലേർട്ട്
X

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. വടക്ക് കിഴക്കൻ ബംഗാൾ ഉൾകടലിലെ ന്യൂനമർദ്ദത്തെ തുടർന്ന് ശക്തമായ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്. ജാഗ്രത നിർദ്ദേശത്തെ തുടർന്ന് 11 ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ഒഴികെയുള്ള ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടുണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ നിർദ്ദേശം. ബംഗാൾ ഉൾകടലിൽ രൂപപ്പെട്ട ന്യുന മർദ്ദം ശക്തി പ്രാപിക്കുന്ന സാഹചര്യത്തില്‍ അടുത്ത 24 മണിക്കൂറിനുള്ളിൽ തീവ്ര ന്യുന മർദ്ദമായി മാറാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. അടുത്ത ബുധനാഴ്ച വരെ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും വടക്കൻ ജില്ലകളില്‍ കൂടുതൽ മഴ ലഭിക്കുമെന്നുമാണ് അറിയിപ്പ്.

Next Story