സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യത; 9 ജില്ലകളിലും യെലോ അലേര്‍ട്ട്
മത്സ്യത്തൊഴിലാളികളും, തീരദേശവാസികളും ജാഗ്രത പുലര്‍ത്തണമെന്നാണ് നിര്‍ദേശം
7 Aug 2021 4:17 AM GMT
അനുശ്രീ പി.കെ

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത. 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. കേരള തീരത്ത് ഞായറാഴ്ച വരെ 3.3 മീറ്റര്‍വരെ ഉയരത്തിലുള്ള തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികളും, തീരദേശവാസികളും ജാഗ്രത പുലര്‍ത്തണമെന്നാണ് നിര്‍ദേശം.
- TAGS:
- Heavy Rain
- Yellow alert
Next Story