Top

ജീവിതം പ്രതിഷേധമാക്കിയ യഹിയ അന്തരിച്ചു

മനുഷ്യാവകാശ കമ്മീഷന്‍ വിഷയത്തില്‍ ഇടപെടുകയും ചെയ്തിരുന്നു.

12 Sep 2021 8:47 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ജീവിതം പ്രതിഷേധമാക്കിയ യഹിയ അന്തരിച്ചു
X

പൊലീസുകാരന്റെ ധാര്‍ഷ്ട്യത്തിന് മുന്നില്‍ ജീവിതം പ്രതിഷേധമാക്കിയ കൊല്ലം കടയ്ക്കല്‍ സ്വദേശി യഹിയ അന്തരിച്ചു. 70 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെനാളായി ചികിത്സയിലായിരുന്നു.

ലുങ്കി മടക്കി കുത്തിയതിന് പൊലീസുകാരന്‍ മുഖത്തടിച്ചതിനുശേഷം നൈറ്റി ഇട്ടു പ്രതിഷേധിച്ച യഹിയ, പിന്നീട് മരണം വരെയും നൈറ്റി വസ്ത്രമാക്കി. മക്കളുടെ സംരക്ഷണം ലഭിക്കാതിരുന്ന ഇദ്ദേഹം കാര്യസ്ഥനായിരുന്ന വീടിന്റെ സിറ്റൗട്ടിലാണ് അവസാന നാളുകളില്‍ വരെ ജീവിച്ചത്. നാട്ടുകാര്‍ എത്തിച്ച് നല്‍കിയിരുന്ന ഭക്ഷണമായിരുന്നു ഏക ആശ്രയം.

ഇക്കാര്യം വാര്‍ത്തയായതോടെ മനുഷ്യാവകാശ കമ്മീഷന്‍ വിഷയത്തില്‍ ഇടപെടുകയും ചെയ്തിരുന്നു.

Popular Stories

    Next Story