Top

മെഡിക്കല്‍ പി ജി വിദ്യാര്‍ത്ഥി പ്രതിനിധികളുമായി വീണാ ജോര്‍ജ് കൂടിക്കാഴ്ച്ച നടത്തും

8 Aug 2021 10:43 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മെഡിക്കല്‍ പി ജി വിദ്യാര്‍ത്ഥി പ്രതിനിധികളുമായി വീണാ ജോര്‍ജ് കൂടിക്കാഴ്ച്ച നടത്തും
X

മെഡിക്കല്‍ പി ജി വിദ്യാര്‍ത്ഥി സംഘടനാ പ്രതിനിധികളുമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് കൂടിക്കാഴ്ച്ച നടത്തും. ചൊവ്വാഴ്ച വൈകുന്നേരം ഏഴ് മണിക്ക് പ്രതിനിധികളുമായി ചര്‍ച്ച നടത്തുമെന്നും മന്ത്രി വ്യക്തമാക്കി. തങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിക്കാത്ത സാഹചര്യത്തില്‍ പി ജി ഡോക്ടര്‍മാര്‍ അനിശ്ചിതകാല സമരത്തിലേക്ക് പോകാന്‍ തീരുമാനിച്ച സാഹചര്യത്തിലാണ് മന്ത്രി കൂട്ടിക്കാഴ്ച്ച നടത്തുമെന്ന് വ്യക്തമാക്കിയത്.

സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ ആവശ്യത്തിന് ഡോക്ടര്‍മാരെ നിയമിക്കുക, പോസ്റ്റ്ഗ്രാജുവേറ്റ് പഠനസൗകര്യങ്ങള്‍ പുനഃസ്ഥാപിക്കുക എന്നിങ്ങനെ വിവിധ ആവശ്യങ്ങളാണ് കേരള മെഡിക്കല്‍ പോസ്റ്റ്ഗ്രാജുവേറ്റ് അസോസിയേഷന്‍ മുന്നോട്ടുവെയ്ക്കുന്നത് പലതവണയായി ഉന്നയിക്കുന്ന ആവശ്യങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കാത്ത പശ്ചാത്തലത്തിലാണ് മെഡിക്കല്‍ പി ജി സംഘടന എത്തിയത്. വിഷയത്തില്‍ ഓഗസ്റ്റ് രണ്ടിന് സൂചന സമരവും സംഘടിപ്പിച്ചിരുന്നു.

എന്നാല്‍ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ഡോക്ടര്‍മാര്‍ അനിശ്ചിതകാല സമരവുമായി മുന്നോട്ടുപോകാനുള്ള സാധ്യത കണക്കിലെടുത്താണ് ആരോഗ്യമന്ത്രി ചൊവ്വാഴ്ച്ച ചര്‍ച്ച നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.

Next Story