വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ സ്ഥാനം ഭഗത് സിംഗിനൊപ്പമെന്ന് എംബി രാജേഷ്; 'മാപ്പിള രാജ്യമല്ല അദ്ദേഹമുണ്ടാക്കിയത്'
21 Aug 2021 1:54 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

സ്വന്തം നാട്ടില്‍ രക്തസാക്ഷിത്വം ചോദിച്ചുവാങ്ങിയ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ സ്ഥാനം ഭാഗത് സിംഗിന് സമാനമാണെന്ന് സ്പീക്കര്‍ എംബി രാജേഷ്. മതനിരപേക്ഷത ഉയര്‍ത്തിപിടിച്ച നേതാവായിരുന്നു വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി. അദ്ദേഹമുണ്ടാക്കിയ നാടിന്റെ പേര് മാപ്പിള രാജ്യമെന്നല്ല. മലയാള രാജ്യമെന്നായിരുന്നുവെന്നും സ്പീക്കര്‍ പറഞ്ഞു. മലബാര്‍ കലാപത്തിന്റെ 100ാം വാര്‍ഷികത്തോടനുബന്ധിച്ച് സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിച്ച അനുസ്മര പരിപാടിയുടെ ഉദ്ഘാടന വേദിയിലായിരുന്നു എംബി രാജേഷിന്റെ പരാമര്‍ശം.
മലബാര്‍ കലാപം ഹിന്ദു വിരുദ്ധകലാപമായിരുന്നുവെങ്കില് 1925 ല്‍ രൂപീകരിച്ച ആര്‍എസ്എസിന് ഏറ്റവും വളര്‍ച്ചയുള്ള മണ്ണ് ഏറനാടും വള്ളുവനാടുമാകുമായിരുന്നുവെന്നും എന്നാല്‍ അങ്ങനെയല്ല സംഭവിച്ചതെന്നും കെടി ജലീല്‍ പ്രഭാഷണത്തില്‍ പറഞ്ഞു.
Next Story