Top

'സ്കൂൾ തുറക്കുമ്പോൾ കൂട്ടുകാരും ടീച്ചർമാരും ഉണ്ടാവും കേട്ടോ, സങ്കടപ്പെടേണ്ട'... കുട്ടിയെ ആശ്വസിപ്പിച്ച് വിദ്യാഭ്യാസ മന്ത്രി

എല്ലാ ദിവസവും ഇരുന്ന് പഠിക്കാൻ എനിക്ക് പറ്റൂല അമ്മേ എന്ന് പറഞ്ഞ് കുട്ടി കരയുന്നതാണ് വീഡിയോയിൽ കാണുന്നത്

20 Sep 2021 7:56 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സ്കൂൾ തുറക്കുമ്പോൾ കൂട്ടുകാരും ടീച്ചർമാരും ഉണ്ടാവും കേട്ടോ, സങ്കടപ്പെടേണ്ട... കുട്ടിയെ ആശ്വസിപ്പിച്ച് വിദ്യാഭ്യാസ മന്ത്രി
X

പഠനഭാരം മൂലം സങ്കടപ്പെട്ട് വിതമ്പുന്ന ഒരു കൊച്ചു പെൺകുട്ടിയുടെ വീഡിയോ കഴിഞ്ഞ ദിവസ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. എല്ലാ ദിവസവും ഇരുന്ന് പഠിക്കാൻ എനിക്ക് പറ്റൂല അമ്മേ എന്ന് പറഞ്ഞ് കുട്ടി കരയുന്നതാണ് വീഡിയോയിൽ കാണുന്നത്. ഇപ്പോൾ ഈ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.

"സ്കൂൾ തുറക്കുമ്പോൾ കളിയും ചിരിയുമായി കൂട്ടുകാരും ടീച്ചർമാരും ഉണ്ടാകും കേട്ടോ. സങ്കടപ്പെടേണ്ട കുഞ്ഞോമന...," എന്നാണ് വീഡിയോയ്ക്കൊപ്പം മന്ത്രി ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്. വീഡിയോക്ക് താഴെ കുട്ടികളുടെ പഠനഭാരം സംബന്ധിച്ചും സ്കൂളുകൾ തുറക്കുന്നതിനെ പറ്റിയും നിരവധി കമന്റുകൾ വരുന്നുണ്ട്.


സംസ്ഥാനത്ത് ഒന്നു മുതല്‍ ഏഴ് വരെയുള്ള പ്രൈമറി ക്ലാസ്സുകളും 10, 12 ക്ലാസ്സുകളുമാണ് നവംബര്‍ ഒന്നു മുതല്‍ ആരംഭിക്കുന്നത്. നവംബര്‍ 15 മുതല്‍ എല്ലാ ക്ലാസ്സുകളും ആരംഭിക്കുന്നതിന് തയ്യാറെടുപ്പുകള്‍ നടത്താനും പതിനഞ്ച് ദിവസം മുമ്പ് മുന്നൊരുക്കങ്ങള്‍ പൂര്‍ത്തീകരിക്കാനും മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോ​ഗ്യ വകുപ്പിനോടൊപ്പം ചേർന്ന യോഗത്തില്‍ നിര്‍ദ്ദേശിച്ചു.

Next Story