Top

'ഫോണ്‍ എടുത്തില്ലെങ്കില്‍ വിഷമം തോന്നും'; മന്ത്രിയോടുള്ള 'പരിഭവ'ത്തില്‍ പ്രതിഭയുടെ വിശദീകരണം

ശിവന്‍കുട്ടിയുടെ നല്ല ശൈലിയെ പ്രശംസിക്കാന്‍ വേണ്ടിയാണ് ഇത് പറഞ്ഞത്

15 Sep 2021 6:17 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഫോണ്‍ എടുത്തില്ലെങ്കില്‍ വിഷമം തോന്നും; മന്ത്രിയോടുള്ള പരിഭവത്തില്‍ പ്രതിഭയുടെ വിശദീകരണം
X

തനിക്ക് അടുപ്പമുള്ള ഒരു മന്ത്രി വിളിച്ചാല്‍ ഫോണ്‍ എടുക്കാറില്ലെന്ന പരാമര്‍ശത്തില്‍ കൂടുതല്‍ വിശദീകരണവുമായി യു പ്രതിഭ എംഎല്‍എ. തന്റെ പരിഭവത്തെ മന്ത്രിക്കെതിരെ എംഎല്‍എ എന്ന രീതിയില്‍ ചിത്രീകരിച്ച് വിവാദമാക്കരുതെന്ന് പ്രതിഭ ആവശ്യപ്പെട്ടു.

''മന്ത്രിമാര്‍ നിരവധി ഉത്തരവാദിത്വമുള്ളവരാണ്. അതുകൊണ്ട് ഞങ്ങള്‍ എംഎല്‍എമാര്‍ അവരെ കൂടുതല്‍ വിളിക്കാറില്ല. എന്നാല്‍ വല്ലപ്പോഴും മാത്രം വിളിക്കുമ്പോള്‍ ഫോണ്‍ എടുത്തില്ലെങ്കില്‍ വിഷമം തോന്നും. ഇക്കാര്യമാണ് ഞാന്‍ സൂചിപ്പിച്ചത്. മന്ത്രി ശിവന്‍കുട്ടിയുടെ നല്ല ശൈലിയെ പ്രശംസിക്കാന്‍ വേണ്ടിയാണ് ഇത് പറഞ്ഞത്.''- പ്രതിഭ പറഞ്ഞു.

കഴിഞ്ഞദിവസം വിദ്യാഭ്യാസവകുപ്പിന്റെ ശലഭോദ്യന പരിപാടിയില്‍ പങ്കെടുക്കുമ്പോഴായിരുന്നു പ്രതിഭയുടെ പരാമര്‍ശങ്ങള്‍. എപ്പോള്‍ വിളിച്ചാലും തിരിച്ചു വിളിക്കുന്ന മന്ത്രിയാണ് വി ശിവന്‍കുട്ടിയെന്നും അതിന് നന്ദിയുണ്ടെന്നും പ്രതിഭ പറഞ്ഞു.

Popular

    Next Story