'പുലികള്‍ മടകളില്‍ തന്നെ ആടി തിമിര്‍ത്തു'; ചുവട് വച്ചത് ട്രാന്‍സ്മെന്‍ പുലിയുള്പ്പെടെ
24 Aug 2021 1:05 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കൊവിഡ് നിയന്ത്രണങ്ങള്‍ക്കിടെ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും സൈബര്‍ റൗണ്ടില്‍ പുലിക്കളി തീര്‍ത്ത് തൃശ്ശുര്‍. ഓണാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച് വന്നിരുന്ന പുലിക്കളിയാണ് സൈബറിടങ്ങളിലേക്ക് ചുരുങ്ങിയത്. അയ്യന്തോള്‍ ദേശക്കാരാണ് ഓണ്‍ലൈനില്‍ പുലിക്കളി സംഘടിപ്പിച്ചത്. ഒരു ട്രാന്‍സ്ജെന്‍ഡര്‍ പുലി ഉള്‍പ്പെടെ ഏഴ് പുലികളാണ് നാലാം ഓണ ദിനത്തില്‍ ഇറങ്ങിയത്.
അയ്യന്തോള്‍ ദേശക്കാരാണ് ഓണ്‍ലൈനില്‍ പുലിക്കളി സംഘടിപ്പിച്ചത്. ഒരു ട്രാന്‍സ്ജെന്‍ഡര്‍ പുലി ഉള്‍പ്പെടെ ഏഴ് പുലികളാണ് ഇറങ്ങിയത്. മിസ്റ്റര്‍ കേരള പട്ടം നേടിയ പ്രവീണ്‍ നാഥാണ് പുലിവേഷം കെട്ടിയ ട്രാന്‍സ് മെന്‍. വ്യത്യസ്തതകള്‍ കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് അയ്യന്തോള്‍ ദേശം ഇത്തവണ പ്രവീണിനെ അവതരിപ്പിച്ചത്.
ഒറ്റപ്പുലിയെ ഇറക്ക ചടങ്ങ് മാത്രം നടത്തിയായിരുന്നു വിയ്യൂര്‍ ദേശം പുലിക്കളിയുടെ ഭാഗമായത്. വിയ്യൂര്‍ പുലിക്കളിസംഘത്തിലെ സുശില്‍ മണലാറുകാവാണ് ഒറ്റപ്പുലിയായത്. വൈകുന്നേരം വടക്കു നാഥന്റെ ശ്രീമൂലസ്ഥാനത്തെത്തിയ പുലി നടുവിലാലിലിറങ്ങി നാളികേരം ഉടച്ചു. തുടര്‍ന്ന് വാഹനത്തില്‍ സ്വരാജ് റൗണ്ടിലൂടെ പാറമേക്കാവിന് മുന്നിലെത്തി. അവിടെയും നാളികേരം ഉടച്ചശേഷം മടങ്ങി.മുന്‍ വര്‍ഷങ്ങളില്‍ സ്ത്രീകള്‍ പുലിവേഷമണിഞ്ഞിരുന്നു. അയ്യന്തോള്‍ ദേശത്തിന്റെ ഫേസ് ബുക്ക് പേജിലൂടെ പുലിക്കളി തത്സമയം സംപ്രേക്ഷണം ചെയ്തിരുന്നു. തുടര്‍ച്ചയായ രണ്ടാം വര്‍ഷവും സൈബര്‍ റൗണ്ടില്‍ പുലിക്കളി തീര്‍ത്ത് തൃശൂരിലെ ഓണാഘോഷത്തിന് സമാപനം കുറിച്ചു.