Top

ദേവികുളത്ത് എ രാജയെ തോല്‍പ്പിക്കാന്‍ ശ്രമിച്ചെന്ന ആരോപണം; രാജന്ദ്രനെതിരെ ഏരിയ കമ്മിറ്റികള്‍, നടപടിക്ക് സാധ്യത

എസ് രാജേന്ദ്രന്റെയും മൊഴിയെടുത്ത് നടപടികള്‍ പൂർത്തിയാക്കിയ ശേഷമായിരിക്കും അന്തിമറിപ്പോര്‍ട്ട് സമര്‍പ്പിക്കുക

23 Aug 2021 6:23 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ദേവികുളത്ത് എ രാജയെ തോല്‍പ്പിക്കാന്‍ ശ്രമിച്ചെന്ന ആരോപണം;   രാജന്ദ്രനെതിരെ ഏരിയ കമ്മിറ്റികള്‍, നടപടിക്ക് സാധ്യത
X

ഇടുക്കി: നിയമസഭാതെരഞ്ഞെടുപ്പില്‍ ദേവികുളം എംഎല്‍എ രാജയെ പരാജയപ്പെടുത്താന്‍ ശ്രമിച്ചെന്ന ആരോപണത്തിലെ മുന്‍ എംഎല്‍എ എസ് രാജേന്ദ്രനെതിരെ നടപടിയുണ്ടായേക്കുമെന്ന് സൂചന. അടിമാലി, മുന്നാര്‍, മറയൂര്‍ സിപിഐഎം കമ്മിറ്റികള്‍ അന്വേഷണ കമ്മീഷന് മുന്നില്‍ നല്‍കിയ മൊഴി എസ് രാജേന്ദ്രനെതിരാണെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം ആരോപണത്തില്‍ മൊഴിയെടുപ്പ് തുടരുകയാണ്. നാളെ ആരോപണവിധേയനായ എസ് രാജേന്ദ്രന്റെയും മൊഴിയെടുത്ത് നടപടികള്‍ പൂർത്തിയാക്കിയ ശേഷമായിരിക്കും അന്തിമറിപ്പോര്‍ട്ട് സമര്‍പ്പിക്കുക. ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ സിവി വര്‍ഗീസ്, വിഎന്‍ മോഹനന്‍ എന്നിവരടങ്ങിയ രണ്ടംഗ സമിതിയാണ് ആരോപണം അന്വേഷിക്കുന്നത്.
പാര്‍ട്ടിക്ക് സ്വാധീനമുള്ള മേഖലയില്‍ പോലും തെരഞ്ഞെടുപ്പില്‍ വീഴ്ച സംഭവിച്ചെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു സിപിഐഎം അന്വേഷണം പ്രഖ്യാപിച്ചത്. രാജയെ തോല്‍പ്പിക്കുന്നതിനായി തോട്ടം തൊഴിലാളികള്‍ക്കിടയില്‍ ജാതി അടിസ്ഥാനത്തില്‍ ഭിന്നതയുണ്ടാക്കാന്‍ ശ്രമിച്ചു എന്നതുള്‍പ്പെടെ ഗുരുതമായ ആരോപണങ്ങളാണ് എസ് രാജേന്ദ്രനുമേലുള്ളത്.
മണ്ഡലത്തിലെ പ്രബല സമുദായത്തില്‍ വലിയ സ്വാധീനമുള്ള രാജേന്ദ്രന്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ വിട്ടുനിന്നതും ഇതിനോട് ചേർന്ന് ചർച്ചയായിരുന്നു. ഈ പശ്ചാത്തലത്തിലാണ് പാര്‍ട്ടിതല അന്വേഷണം എന്ന ആവശ്യമുര്‍ന്നത്. ദേവികുളത്തെ പാര്‍ട്ടി സ്ഥാനാര്‍ഥിയാകാന്‍ താല്‍പ്പര്യമുണ്ടായിരുന്ന രാജേന്ദ്രന്‍ എ രാജയ്‌ക്കെതിരെ കുപ്രചരണം നടത്തിയെന്നും ആരോപണമുയര്‍ന്നിരുന്നു.
Next Story