Top

ടിപിയുടെ ബൈക്കിന്റെ നമ്പർ ഇനി കെകെ രമ എംഎല്‍എയുടെ ഔദ്യോഗിക കാറിന്

ഇന്നലെയാണ് വാഹനം അനുവദിച്ച് കിട്ടിയത്

8 Aug 2021 4:18 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ടിപിയുടെ ബൈക്കിന്റെ നമ്പർ ഇനി കെകെ രമ എംഎല്‍എയുടെ ഔദ്യോഗിക കാറിന്
X

ടിപി ചന്ദ്രശേഖരന്റെ ബൈക്കിന്റെ നമ്പന്‍ ഇനി കെകെ രമ എംഎല്‍എയുടെ ഔദ്യോഗിക കാറിന്റെ നമ്പറാവും. കെഎല്‍ 18 എ 6395 എന്നതായിരുന്നു ടിപിയുടെ ബൈക്കിന്റെ നമ്പര്‍. ചെറിയൊരു വ്യത്യാസത്തില്‍ കെകെ രമയുടെ പുതിയ കാറിനും ഇതേ നമ്പര്‍ അനുവദിച്ച് കിട്ടി. കെഎല്‍ 18 എഎ 6395 എന്നതാണ് പുതിയ നമ്പര്‍. ഇതിനായി ഒരുമാസം മുമ്പാണ് മോട്ടോര്‍ വാഹന വകുപ്പില്‍ അപേക്ഷ നല്‍കിയത്. ഇന്നലെയാണ് വാഹനം അനുവദിച്ച് കിട്ടിയത്.

അതിനിടെ കെകെ രമയുടെ മകന്‍ അഭിനന്ദിനെ വധിക്കുമെന്നറിയിച്ച് കൊണ്ടുളള ഭീഷണികത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. വടകരയിലെ നട്സ്ട്രീറ്റ് തപാല്‍ ഓഫീസിന്റെ പരാതിയില്‍ നിന്നുമാണ് കത്ത് പോസ്റ്റ് ചെയ്തതെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തി. സംഘം തപാല്‍ ഓഫീസില്‍ പരാതി നല്‍കി ഇക്കാര്യം സ്ഥിരീകരിച്ചത്.

കത്തിന്റെ പുറത്തുള്ള സീലില്‍ കോഴിക്കോട് എന്നതിന് പുറമേ സ്ട്രീറ്റ് എന്നുമാത്രമെ തെളിഞ്ഞുകാണുന്നുള്ളൂ. തുടര്‍ന്ന് ജില്ലയിലുള്ള തപാല്‍ ഓഫീസുകളില്‍ സ്ട്രീറ്റ് എന്ന പേര് വരുന്ന സ്ഥലങ്ങള്‍ അന്വേഷിച്ച ശേഷമായിരുന്നു നട്ട് സ്ട്രീറ്റിലാണെന്ന് കണ്ടെത്തിയത്.

Next Story