Top

ഇന്ന് കേരള വിദ്യാഭ്യാസ ചരിത്രത്തിലെ ഏറ്റവും വലിയ ഉദ്ഘാടനമേള; 92 സ്‌കൂള്‍ കെട്ടിടങ്ങള്‍, 48 ലാബുകള്‍, 107 കെട്ടിട ശിലാസ്ഥാപനം

ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വ്വഹിക്കും

14 Sep 2021 1:28 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഇന്ന് കേരള വിദ്യാഭ്യാസ ചരിത്രത്തിലെ ഏറ്റവും വലിയ ഉദ്ഘാടനമേള; 92 സ്‌കൂള്‍ കെട്ടിടങ്ങള്‍, 48 ലാബുകള്‍, 107 കെട്ടിട ശിലാസ്ഥാപനം
X

കേരള വിദ്യാഭ്യാസ ചരിത്രത്തിലെ ഏറ്റവും വലിയ ഉദ്ഘാടനമേള ഇന്ന് നടക്കും. എല്‍ഡിഎഫ് സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മപദ്ധതിയുടെ ഭാഗമായി 92 സ്‌കൂള്‍ കെട്ടിടങ്ങള്‍, 48 ഹയര്‍സെക്കന്ററി ലാബുകള്‍, 3 ഹയര്‍സെക്കന്ററി ലൈബ്രറികള്‍ എന്നിവയുടെ ഉദ്ഘാടനവും 107 പുതിയ സ്‌കൂള്‍ കെട്ടിടങ്ങളുടെ തറക്കല്ലിടലുമാണ് ഇന്ന് വൈകിട്ട് 3.30ന് നടക്കുന്നത്.

ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വ്വഹിക്കും. 250 കേന്ദ്രങ്ങളിലാണ് ചടങ്ങുകള്‍ നടക്കുന്നത്. മുഖ്യമന്ത്രിയുള്‍പ്പെടെ 18 മന്ത്രിമാര്‍, പ്രതിപക്ഷ നേതാവ്, ചീഫ് വിപ്പ് എന്നിവരെക്കൂടാതെ 93 എം.എല്‍.എമാരും ഈ ചടങ്ങിന്റെ ഭാഗമാകും. ചീഫ് സെക്രട്ടറി ഡോ. വി.പി.ജോയ് ചടങ്ങിന് സ്വാഗതവും പൊതുവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ് നന്ദിയും ആശംസിക്കും. ഇത്രയും കെട്ടിടങ്ങള്‍ ഒരുമിച്ച് ഉദ്ഘാടനം നടത്തുന്നതും ഇത്രമാത്രം ഇടങ്ങളിലേക്ക് വ്യാപിച്ച് ഉദ്ഘാടന കേന്ദ്രങ്ങള്‍ വരുന്നതും ഇത്രമാത്രം ജനപ്രതിനിധികള്‍ ഒരുമിച്ച് ഒരു ചടങ്ങിന്റെ ഭാഗമാകുന്നു എന്നതും ചരിത്രമാണ്.

മന്ത്രിമാരും പങ്കെടുക്കുന്ന സ്‌കൂളുകളും

1. വി. ശിവന്‍കുട്ടി, കാമ്പിശ്ശേരി കരുണാകരന്‍ മെമ്മോറിയല്‍ ഗവ. വൊക്കേഷണല്‍ & ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഇലിപ്പക്കുളം

2. റോഷി അഗസ്റ്റിന്‍, ഇടുക്കി ജി.എച്ച്.എസ്.എസ്. തോപ്രാംകുടി

3. അഡ്വ. ആന്റണി രാജു, തിരുവനന്തപുരം കോട്ടണ്‍ഹില്‍ ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍

4. എ.കെ. ശശീന്ദ്രന്‍, എലത്തൂര്‍ നിയോജകണ്ഡലം, ജി.എച്ച്.എസ്.എസ്., പായിമ്പ്ര

5. അഡ്വ. കെ. രാജന്‍, ഒല്ലൂര്‍ നിയോജകണ്ഡലം, കട്ടിലപൂവം സ്‌കൂള്‍

6. അഡ്വ. ജി.ആര്‍. അനില്‍, നെടുമങ്ങാട് നിയോജകണ്ഡലം, ഗവ.എച്ച്.എസ്. കരിപ്പൂര്‍

7. വി.എന്‍. വാസവന്‍, ഏറ്റുമാനൂര്‍ നിയോജകണ്ഡലം, എസ്.കെ.വി.ജി.എച്ച്.എസ്. നീണ്ടൂര്‍

8. കെ. രാധാകൃഷ്ണന്‍, ചേലക്കര നിയോജകണ്ഡലം,വരവൂര്‍ ഗവമെന്റ്, എല്‍.പി.എസ്.

9. സജി ചെറിയാന്‍, ചെങ്ങന്നൂര്‍ നിയോജകണ്ഡലം, ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, പുലിയൂര്‍

10. വീണാ ജോര്‍ജ്ജ്, ആറന്മുള നിയോജകണ്ഡലം, എസ്.എം.എസ്.ജി.യു.പി.എസ്. ചന്ദനക്കുന്ന്

11. പി. രാജീവ്, കളമശ്ശേരി നിയോജകണ്ഡലം, ജി.എച്ച്.എസ്.എസ്. മുപ്പത്തടം

12. പി.എ. മുഹമ്മദ് റിയാസ്, ബേപ്പൂര്‍ നിയോജകണ്ഡലം, ജി.യു.പി.എസ്. നടുവട്ടം

13. എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍, തളിപ്പറമ്പ് നിയോജകണ്ഡലം, മലപ്പട്ടം തടിക്കടവ്

14. ഡോ.ആര്‍. ബിന്ദു, ഇരിങ്ങാലക്കുട നിയോജകണ്ഡലം, ജി.ജി.എച്ച്.എസ്.എസ്. ഇരിങ്ങാലക്കുട

15. അഹമ്മദ് ദേവര്‍കോവില്‍, കോഴിക്കോട് സൗത്ത് നിയോജകണ്ഡലം, പറയഞ്ചേരി ബോയ്‌സ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍

16. കെ. കൃഷ്ണന്‍കുട്ടി, ചിറ്റൂര്‍ നിയോജകണ്ഡലം, ജി.എച്ച്.എസ്.പട്ടഞ്ചേരി

17. ഡോ. എന്‍. ജയരാജ്, ചീഫ് വീപ്പ്, കാഞ്ഞിരപ്പള്ളി നിയോജകണ്ഡലം, താഴത്തുവടക്കര ഗവ.എല്‍.പി.എസ്. കാഞ്ഞിരമറ്റം

18. കെ.എന്‍. ബാലഗോപാല്‍, മുഖ്യാതിഥി.

Popular Stories

    Next Story