ഒറ്റ തുള്ളിയും പാഴാക്കാതെ കേരളം; ഇന്ന് 2.46 ലക്ഷം പേർക്ക് വാക്സിൻ, സംസ്ഥാനത്തിന് 3.02 ലക്ഷം ഡോസ് വാക്സിൻ കൂടി
43.37 ശതമാനം പേർക്ക് ഒന്നാം ഡോസും 18.02 ശതമാനം പേർക്ക് രണ്ടാം ഡോസ് വാക്സിൻ നൽകി
6 Aug 2021 1:48 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

തിരുവനന്തപുരം: സംസ്ഥാനത്തിന് 3,02,400 ഡോസ് കോവീഷീൽഡ് വാക്സിൻ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. തിരുവനന്തപുരത്ത് 1,02,390, എറണാകുളത്ത് 1,19,050, കോഴിക്കോട് 80,960 എന്നിങ്ങനെ ഡോസ് വാക്സിനാണ് ലഭ്യമായത്. ലഭ്യമായ വാക്സിൻ വിതരണ കേന്ദ്രങ്ങളിലെത്തിച്ച് വരികയാണ്.
ഇന്ന് 2,45,897 പേർക്കാണ് വാക്സിൻ നൽകിയത്. 1,114 സർക്കാർ കേന്ദ്രങ്ങളും 306 സ്വകാര്യ കേന്ദ്രങ്ങളും ഉൾപ്പെടെ ആകെ 1,420 വാക്സിനേഷൻ കേന്ദ്രങ്ങളായിരുന്നു ഉണ്ടായിരുന്നത്. സംസ്ഥാനത്ത് ഇതുവരെ ഒന്നും രണ്ടും ഡോസ് ചേർത്ത് ആകെ 2,15,51,808 പേർക്കാണ് വാക്സിൻ നൽകിയത്. അതിൽ 1,52,24,381 പേർക്ക് ഒന്നാം ഡോസ് വാക്സിനും 63,27,427 പേർക്ക് രണ്ടാം ഡോസ് വാക്സിനുമാണ് നൽകിയത്. കേരളത്തിലെ 2021-ലെ എസ്റ്റിമേറ്റ് ജനസംഖ്യ അനുസരിച്ച് 43.37 ശതമാനം പേർക്ക് ഒന്നാം ഡോസും 18.02 ശതമാനം പേർക്ക് രണ്ടാം ഡോസ് വാക്സിൻ നൽകി.
Next Story