Top

പാലാ ബിഷപ്പിനെ പിന്തുണച്ചിട്ടില്ലെന്ന് തൃശ്ശൂർ ഡിസിസി പ്രസിഡന്റ്; 'പ്രസ്താവന ഇറക്കിയത് ചില തത്പര കക്ഷികള്‍'

ബിഷപ്പിന്റെ പ്രസ്താവനയില്‍ അനാവശ്യ വിവാദം ഉണ്ടാക്കുന്നത് അപലപനീയമാണെന്നാണ് തൃശ്ശൂര്‍ ഡിസിസിയുടെ പ്രസ്ഥാവന.

14 Sep 2021 2:58 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പാലാ ബിഷപ്പിനെ പിന്തുണച്ചിട്ടില്ലെന്ന് തൃശ്ശൂർ ഡിസിസി പ്രസിഡന്റ്; പ്രസ്താവന ഇറക്കിയത് ചില തത്പര കക്ഷികള്‍
X

തൃശൂര്‍: പാലാ ബിഷപ്പിന്റെ വിവാദ നാർക്കോട്ടിക് ജിഹാദ് പരാമർശത്തില്‍ ന്യായീകരണവുമായി തൃശൂര്‍ യുഡിഎഫിന്റെ പ്രസ്താവന. ബിഷപ്പിന്റെ പ്രസ്താവന സദുദ്ദേശപരമായിരുന്നു എന്നും അതിന്മേല്‍ അനാവശ്യ വിവാദം ഉണ്ടാക്കുന്നത് അപലപനീയമാണെന്നാണ് തൃശ്ശൂര്‍ ഡിസിസിയുടെ പ്രസ്ഥാവന.


സാമൂഹ്യ വിപത്തായ ലൗ ജിഹാദ് പോലെയുള്ള പ്രവർത്തനങ്ങൾ ഉണ്ടായാൽ സർക്കാർ ശക്തമായ നടപടി സ്വീകരിക്കണം എന്നാണ് പാലാ ബിഷപ്പ് ആവശ്യപ്പെട്ടത്. ഒരു മതത്തിനും ബിഷപ്പ് എതിരല്ലെന്നും മത സൗഹാർദ്ധം തകർക്കാനുള്ള ഫാസിസ്റ്റ് ശക്തികളുടെ ഗൂഡ നീക്കത്തിന് സർക്കാർ തടയിടണമെന്നും പാർട്ടിയുടെ ജില്ലാ നേതൃത്വം തയ്യാറാക്കിയ വാർത്താ കുറിപ്പിൽ പറയുന്നു. ചുരുങ്ങിയ സമയത്തിനുള്ളിൽ വാർത്താ കുറിപ്പ് ചർച്ചാ വിഷയമായി.

അതേസമയം, ന്യായീകരണം വിവാദമായതോടെ പ്രസ്താവനയെ തളളി ഡിസിസി പ്രസിഡന്റ് രംഗത്തെത്തി. പ്രസ്താവനയുമായി ഡിസിസിക്ക് ബന്ധമില്ല എന്നും ഓഫീസ് സ്റ്റാഫിനെ സ്വാധീനിച്ച് യുഡിഎഫിലെ ചില തല്‍പ്പര കക്ഷികളാണ് പ്രസ്താവന ഇറക്കിയതെന്നുമായിരുന്നു ജോസ് വള്ളൂരിന്റെ പ്രതികരണം. പ്രസ്താവനയ്ക്ക് പിന്നിലുള്ളവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Next Story