Top

സ്‌നേഹയ്ക്ക് നല്‍കിയ വാക്ക് പാലിച്ച് തോമസ് ഐസക്ക്; വീടിന്റെ താക്കോല്‍ കൈമാറി

എട്ടു ലക്ഷത്തോളം രൂപ മുടക്കിയാണ് പഴയവീടിന്റെ സ്ഥാനത്ത് പുതിയത് നിര്‍മിച്ചത്.

2 Aug 2021 1:55 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സ്‌നേഹയ്ക്ക് നല്‍കിയ വാക്ക് പാലിച്ച് തോമസ് ഐസക്ക്; വീടിന്റെ താക്കോല്‍ കൈമാറി
X

കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ അവസാന ബജറ്റിലെ കവിതയിലൂടെ ശ്രദ്ധേയയായ സ്‌നേഹയ്ക്ക് അന്ന് നല്‍കിയ വാക്ക് പാലിച്ച് തോമസ് ഐസക്ക്. സ്‌നേഹയ്ക്ക് വീട് നല്‍കാമെന്ന വാക്കാണ് സിപിഐഎം കേന്ദ്ര കമ്മിറ്റിയംഗം കൂടിയായ തോമസ് ഐസക് നടപ്പിലാക്കിയത്. ജനകീയാസൂത്രണ പ്രവര്‍ത്തകര്‍ സമാഹരിച്ച എട്ടു ലക്ഷത്തോളം രൂപ മുടക്കിയാണ് പഴയവീടിന്റെ സ്ഥാനത്ത് പുതിയ വീട് നിര്‍മിച്ചത്.

സംഭവത്തെക്കുറിച്ച് എംഎല്‍എ കെ ഡി പ്രസേനന്‍ പറഞ്ഞത് ഇങ്ങനെ: ''കേരള നാടിന്റെ പ്രതിനിധിയായി ഐസക് സഖാവ് സ്‌നേഹയ്ക്ക് നല്‍കിയ വാക്ക് പാലിച്ചു.

സ്‌നേഹക്കൂടിന്റെ താക്കോല്‍ സഖാവ് സ്‌നേഹയ്ക്കും കുടുംബത്തിനും കൈമാറി. ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ 25 മത് വര്‍ഷത്തില്‍ ജനകീയാസൂത്രണ പ്രവര്‍ത്തകര്‍ സമ്മാനമായി നല്‍കിയ സ്‌നേഹഭവനത്തിന് ആലത്തൂര്‍ ജനതയുടെ നന്ദി...കുഞ്ഞികവിത ചൊല്ലി ബഡ്ജറ്റിന് തുടക്കം കുറിച്ച നാള്‍ മുതല്‍ നാളിതുവരേയും സ്‌നേഹയോടൊപ്പം രക്ഷിതാവിനെ പോലെ സഞ്ചരിച്ച ഡോ ടി എം തോമസ് ഐസക്കിന് നന്ദി.സ്‌നേഹയ്ക്ക് നല്‍കിയ വാക്ക് പാലിച്ച് തോമസ് ഐസക്ക്; വീടിന്റെ താക്കോല്‍ കൈമാറി..ഒരു നാടിന്റെ വിദ്യാഭ്യാസ സ്വപ്നങ്ങള്‍ക്ക് നിറമേകിയ ഒന്നാം പിണറായി സര്‍ക്കാരിന് നന്ദി...ആലത്തൂരെന്ന നാടിനെ കവിതയിലൂടെ ലോകത്തിന്റെ നെറുകയിലെത്തിച്ച സ്‌നേഹയുടെ കുഞ്ഞിക്കൈവിരലുകള്‍ക്ക് നന്ദി...''


ഫെബ്രുവരിയില്‍ സ്‌നേഹ പഠിക്കുന്ന കുഴല്‍മന്ദം ഗവ. ഹൈസ്‌കൂളിന്റെ പുതിയ കെട്ടിടത്തിന്റെ തറക്കല്ലിടാന്‍ എത്തിയപ്പോഴാണ് സ്‌നേഹയുടെ വീടിന്റെ ദുരിതാവസ്ഥ തോമസ് ഐസക്കിന്റെ ശ്രദ്ധയില്‍പ്പെട്ടത്. 'സ്‌നേഹയുടെ പൊട്ടിപ്പൊളിഞ്ഞ വീടിന്റെ ചിത്രം കണ്ടു. ഇത്തരമൊരു വീടുണ്ടായിട്ടും ഒരു വീട് വേണമെന്നല്ല സ്‌നേഹ പറഞ്ഞത്, പഠിക്കുന്ന വിദ്യാലയം നന്നാക്കണമെന്നാണ്. ആ നന്മ കാണാതെ പോകരുത്. അതുകൊണ്ട് സ്‌നേഹയ്‌ക്കൊരു വീട് നല്‍കുകയാണ്' എന്നായിരുന്നു തോമസ് ഐസക് അന്ന് പറഞ്ഞത്.

ബജറ്റ്ദിനത്തില്‍ തോമസ് ഐസക്കുമായി സംസാരിച്ച സ്‌നേഹ, സ്‌കൂളിന് സ്വന്തം കെട്ടിടം വേണമെന്ന് അഭ്യര്‍ഥിച്ചിരുന്നു. ഉടന്‍ നടപടി സ്വീകരിക്കാമെന്ന് ഐസക്കും ഉറപ്പ് നല്‍കി. സ്ഥലം എംഎല്‍എ കെ ഡി പ്രസേനനോട് സ്‌കൂളിന്റെ അവസ്ഥയെക്കുറിച്ച് റിപ്പോര്‍ട്ട് തേടി. സ്ഥലവും പണവും നേരത്തേ അനുവദിച്ചിട്ടും കൊവിഡ് കാരണം നിര്‍മാണപ്രവര്‍ത്തനങ്ങള്‍ മുടങ്ങിയതിനാല്‍ ബ്ലോക്ക് പഞ്ചായത്ത് കെട്ടിടത്തിലാണ് സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്. സ്‌കൂളിന് മൂന്നു കോടി രൂപയാണ് അനുവദിച്ചിരുന്നത്. അത് ഏഴു കോടി രൂപയായി സര്‍ക്കാര്‍ ഉയര്‍ത്തി. സ്‌കൂളിന്റെ നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

Next Story

Popular Stories