Top

ഉമ്മൻ ചാണ്ടിയുടെ പിന്നിലൊളിക്കാമെന്ന് വിചാരിക്കണ്ട; ചെന്നിത്തലക്കെതിരെ പൊട്ടിത്തെറിച്ച് തിരുവഞ്ചൂർ

ആര്‍ക്കും നാവില്ലാത്ത അതുകൊണ്ടോ വാക്ക് ഇല്ലാത്തതുകൊണ്ടല്ല കൂടുതല്‍ പറയാത്തത്. ഇന്നലത്തെ ചടങ്ങ് ഒരു പുതിയ തുടക്കം ആയിരുന്നു. അവിടെ പ്രോത്സാഹനം നല്‍കേണ്ടത് പകരം ഈ രൂപത്തില്‍ സംസാരിച്ചാല്‍ എവിടെ പോയി നില്‍ക്കും.

4 Sep 2021 7:31 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഉമ്മൻ ചാണ്ടിയുടെ പിന്നിലൊളിക്കാമെന്ന് വിചാരിക്കണ്ട; ചെന്നിത്തലക്കെതിരെ പൊട്ടിത്തെറിച്ച് തിരുവഞ്ചൂർ
X

രമേശ് ചെന്നിത്തലയ്ക്ക് എതിരെ രൂക്ഷ പ്രതികരണവുമായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. കോട്ടയത്തെ പ്രസംഗത്തില്‍ പശ്ചാതപിക്കുമെന്ന് തിരുവഞ്ചൂര്‍ തുറന്നടിച്ചു. കണ്ണു കെട്ടി കല്ലെറിയുകയും ഉമ്മന്‍ ചാണ്ടിയുടെ പിന്നില്‍ ഒളിക്കുകയും ചെയ്യരുത്. തീ കെടുത്താന്‍ ശ്രമിക്കുമ്പോള്‍ പന്തം കുത്തി ആളിക്കത്തിക്കാനുള്ള ശ്രമങ്ങള്‍ അല്ല നടത്തേണ്ടേത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ എല്ലാവര്‍ക്കും പരിധിയുണ്ട്. അത് ലംഘിക്കാന്‍ താന്‍ തയ്യാറല്ല. പാര്‍ട്ടിയില്‍ പകയുടെ ആവശ്യമില്ലെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

തിരുവഞ്ചൂരിന്റെ വാക്കുകള്‍

പറഞ്ഞതില്‍ ചെന്നിത്തലയ്ക്കു പശ്ചാത്തപിക്കേണ്ടി വരും. ഉമ്മന്‍ചാണ്ടിയെ അവഗണിക്കുന്ന പ്രശ്‌നമില്ല, അദ്ദേഹത്തിന്റെ പിന്നില്‍ ഒളിക്കുന്ന നിലപാടും ആരും എടുക്കണ്ട. എല്ലാ പാര്‍ട്ടിയിലും പ്രതികരിക്കുന്നതിന് പരിധിയുണ്ട്. ഞാനാ പരിധിക്ക് അപ്പുറത്തേക്ക് പോകുന്നില്ല. പ്രവര്‍ത്തകരുടെ മനസ്സില്‍ മുറിവേല്‍പ്പിക്കുന്ന നടപടി നേതാക്കളുടെ ഭാഗത്ത് ഉണ്ടാകാന്‍ പാടില്ല. ഉമ്മന്‍ചാണ്ടിയുടെ പേര് പറഞ്ഞു ഇന്നലെ പറഞ്ഞ കാര്യങ്ങളൊന്നും അംഗീകരിക്കാനാവില്ല. ഉമ്മന്‍ചാണ്ടി അറിഞ്ഞാണ് ഇന്നലെ ചെന്നിത്തല പ്രസംഗിച്ചത് എന്ന് വിശ്വസിക്കുന്നില്ല.

ആര്‍ക്കും നാവില്ലാത്ത അതുകൊണ്ടോ വാക്ക് ഇല്ലാത്തതുകൊണ്ടല്ല കൂടുതല്‍ പറയാത്തത്. ഇന്നലത്തെ ചടങ്ങ് ഒരു പുതിയ തുടക്കം ആയിരുന്നു. അവിടെ പ്രോത്സാഹനം നല്‍കേണ്ടത് പകരം ഈ രൂപത്തില്‍ സംസാരിച്ചാല്‍ എവിടെ പോയി നില്‍ക്കും. ഇതിനൊരു അന്ത്യം ഉണ്ടാകണ്ടെ, പുതിയ നേതൃത്വത്തിന് പ്രവര്‍ത്തിക്കാനുള്ള സാഹചര്യമൊരുക്കുക അല്ലേ വേണ്ടത്. അതിനുപകരം കണ്ണുകെട്ടി കല്ലെടുത്ത് എറിയുക അല്ല വേണ്ടത്. അവിടെ കൂടിയ മുഴുവനാളുകളുടെയും അഭിപ്രായം അതായിരുന്നു

പ്രതിപക്ഷ നേതാവ് പറഞ്ഞ അഭിപ്രായത്തോട് പൂര്‍ണ്ണമായും യോജിക്കുന്നു. ഇത്തരം സ്ഥലങ്ങള്‍കലാപം വേദികളാക്കുകയല്ലചെയ്തത്. തുടക്കത്തില്‍ തന്നെ കല്ലുകടി എന്ന സാഹചര്യം ഉണ്ടാകാന്‍ പാടില്ലായിരുന്നു. അവിടെ കൂടിയിരുന്ന ഒരു കൊച്ചുകുട്ടി പോലും അങ്ങനെയൊരു സാഹചര്യം ആഗ്രഹിക്കുന്നില്ല. അവര്‍ ആഗ്രഹിക്കാത്ത സാഹചര്യം അവരുടെ തലയില്‍ കെട്ടി വയ്ക്കുന്നത് ശരിയാണോ. ഇക്കാര്യം ചെന്നിത്തല തന്നെ തീരുമാനിക്കേണ്ടതാണ്

Next Story

Popular Stories