Top

കോന്നിയില്‍ പീഡനത്തിനിരയായ പെണ്‍കുട്ടി ആത്മഹത്യ ചെയ്തു

ടാപ്പിങ് തൊഴിലാളിയായ അച്ഛന്‍ രാവിലെ ജോലിക്ക് പോയ സമയത്താണ് കുട്ടി വീടിന്റെ അടുക്കളഭാഗത്ത് തൂങ്ങിമരിച്ചതായി കണ്ടത്.

23 Sep 2021 8:53 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കോന്നിയില്‍ പീഡനത്തിനിരയായ പെണ്‍കുട്ടി ആത്മഹത്യ ചെയ്തു
X

പത്തനംതിട്ട കോന്നിയില്‍ പീഡനത്തിനിരയായ പെണ്‍കുട്ടി തൂങ്ങിമരിച്ചു. കോന്നി കൈതക്കരയിലെ വീട്ടില്‍ രാവിലെയാണ് പതിനാറുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ടാപ്പിങ് തൊഴിലാളിയായ അച്ഛന്‍ രാവിലെ ജോലിക്ക് പോയ സമയത്താണ് കുട്ടി വീടിന്റെ അടുക്കളഭാഗത്ത് തൂങ്ങിമരിച്ചതായി കണ്ടത്.

പീഡനത്തെ തുടര്‍ന്ന് പെണ്‍കുട്ടി മാനസിക സമ്മര്‍ദത്തിലായിരുന്നു. കേസില്‍ 31കാരനായ കോളനി നിവാസി വിഷ്ണുവിനെ കഴിഞ്ഞ ജൂലൈയില്‍ അറസ്റ്റ് ചെയ്തിരുന്നു. പ്രതി റിമാന്‍ഡിലാണ്. മൃതദേഹം കോന്നി പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റ്‌മോര്‍ട്ടത്തിനായി സ്വകാര്യ ആശുപത്രിയലേക്ക് മാറ്റും.

Next Story