Top

ഭിന്നശേഷിക്കാരനായ സിപിഐഎം പ്രവർത്തകന്റെ വാഹനത്തിന് തീവെച്ച് അജ്ഞാതർ

സംഭവത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമായിട്ടില്ല.

26 Aug 2021 4:12 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഭിന്നശേഷിക്കാരനായ സിപിഐഎം പ്രവർത്തകന്റെ   വാഹനത്തിന് തീവെച്ച് അജ്ഞാതർ
X

നാദാപുരം കുമ്മങ്കോട് സിപിഐഎം പ്രവർത്തകനായ ഭിന്നശേഷിക്കാരന്റെ വാഹനം തീവെച്ച് നശിപ്പിച്ചു. ആശാരിക്കണ്ടി എ കെ അജിത്തിന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ഇരുചക്ര വാഹനത്തിനാണ് തീവെച്ചത്. ബ്രാഞ്ച് അംഗവും നാദാപുരം ഗ്രാമ പഞ്ചായത്ത് 17 വാർഡ് ആർആർടി മെമ്പറുമാണ് ഇയാള്‍. വ്യാഴാഴ്ച പുലർച്ചെ രണ്ടേകാലോടെയായിരുന്നു സംഭവം. എന്നാല്‍ സംഭവത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമായിട്ടില്ല.

ഭിന്നശേഷിക്കാരനായ അജിത്തിന്റെ ജീവനോപാധിയായിരുന്നു ഈ സ്കൂട്ടർ. രണ്ടു ദിവസം മുമ്പ് തറക്കക്കണ്ടി മുക്കിൽ ബോംബ് സ്ഫോടനം നടത്തിയും അജ്ഞാതർ ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. നാദാപുരം ഡിവൈ എസ് പി ജേക്കബിൻ്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Next Story