മലപ്പുറത്ത് നിന്നും ഓണക്കിറ്റ് മോഷണം പോയി; വാർത്ത വന്നപ്പോൾ കള്ളന് മാനസാന്തരം
പ്രദേശത്ത് സിസിടിവി പരിശോധിക്കുമെന്ന് വാർത്തയായപ്പോൾ കിറ്റ് തിരിച്ചെത്തി
14 Aug 2021 1:09 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

മലപ്പുറം ചങ്ങരംകുളത്ത് റേഷന്‍ കടയില്‍ നിന്ന് മോഷണം പോയ ഓണ കിറ്റുകള്‍ തിരിച്ചെത്തി. മോഷണം പോയി രണ്ട് ദിവസത്തിന് ശേഷം കിറ്റുകള്‍ തിരിച്ചെത്തിയത്. ആലംകോട് പഞ്ചായത്തിലെ മാന്തടം റേഷൻ കടയിൽ നിന്നും ഒരാൾ രണ്ട് കാർഡുകളിലെ കിറ്റുകള്‍ വാങ്ങി പുറത്ത് വെച്ചിരുന്നു. എന്നാല്‍ കിറ്റ് എടുക്കാന്‍ വന്നപ്പോഴേക്കും അത് മോഷണം പോവുകയായിരുന്നു. പിന്നീട് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിക്കുമെന്ന വാർത്തകള്‍ വന്നതോടെ കള്ളന് മാനസാന്തരം ഉണ്ടാവുകയും മോഷണം പോയ കിറ്റുകള്‍ അതേ സ്ഥലത്ത് തന്നെ എത്തിക്കുകയുമായിരുന്നു.
ഇതിന് മുമ്പും സമാനമായ ല സംഭവങ്ങള്‍ ഉണ്ടായിട്ടുള്ളതായി റേഷന്‍ കട ഉടമ പരാതിപ്പെട്ടിട്ടുണ്ട്. വാങ്ങി വെച്ച റേഷന്‍ അരിയും മറ്റും ഉടമകള്‍ വാഹനം എടുക്കാനോ മറ്റോ പുറത്ത് പോയ സമയം നോക്കി മോഷണം പോയെന്ന നിലയിലായിരുന്നു പരാതികള്‍. കഴിഞ്ഞ ദിവസം ഓണക്കിറ്റുകള്‍ മോഷണം പോയ വിവരം മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെയാണ് മോഷ്ടാവിന് മാനസാന്തരം ഉണ്ടായത് എന്ന് വേണം കരുതാന്‍. മോഷണവുമായി ബന്ധപ്പെട്ട് സമീപപ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുമെന്ന് വാർത്തയുണ്ടായിരുന്നു. ഇത് പേടിച്ച് ആകാം വെള്ളിയാഴ്ച വൈകിയിട്ടോടെ മോഷണം പോയ അതേസ്ഥലത്ത് തന്നെ ഓണക്കിറ്റുകള്‍ തിരികെ എത്തിയത് എന്നാണ് നിഗമനം.
എന്നാൽ ഓണക്കിറ്റ് വിവാദമാക്കാൻ ചിലർ നടത്തുന്ന ഗൂഢനീക്കമാണ് ഇതിന് പിന്നിലെന്നാണ് സിപിഐഎം പ്രവർത്തകർ പറയുന്നത്. സംഭവത്തിൽ ചങ്ങരംകുളം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
- TAGS:
- Onam Kit
- Malappuram