Top

കൊയിലാണ്ടിയില്‍ പ്രവാസിയെ തട്ടികൊണ്ടുപോയി; പിന്നില്‍ സ്വര്‍ണക്കടത്ത് സംഘമെന്ന് സംശയം

മൂന്ന് മാസം മുമ്പാണ് ഹനീഫ നാട്ടില്‍ എത്തിയത്

16 Aug 2021 3:16 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കൊയിലാണ്ടിയില്‍ പ്രവാസിയെ തട്ടികൊണ്ടുപോയി; പിന്നില്‍ സ്വര്‍ണക്കടത്ത് സംഘമെന്ന് സംശയം
X

കൊയിലാണ്ടിയില്‍ പ്രവാസിയെ തട്ടികൊണ്ടുപോയി. മുത്താമ്പി സ്വദേശിയ ഹനീഫയെ ആണ് തട്ടികൊണ്ടുപോയത്. പിന്നില്‍ സ്വര്‍ണക്കടത്ത് സംഘമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൂന്ന് മാസം മുമ്പാണ് ഹനീഫ നാട്ടില്‍ എത്തിയത്.

നേരത്തെ പ്രവാസിയായ അഷ്‌റഫിനെ തട്ടികൊണ്ടുപോയ അതേ സംഘമാണ് ഇതിന് പിന്നിലെന്നും പൊലീസ് സംശയിക്കുന്നു. കൊയിലാണ്ടിയില്‍ വെച്ചായിരുന്നു അഷ്‌റഫിനെ തട്ടികൊണ്ടുപോയത്. പിന്നീട് കോഴിക്കോട് കുന്ദമംഗലത്ത് പുലര്‍ച്ചെ ഇറക്കിവിടുകയായിരുന്നു. അഷ്‌റഫിനെതിരെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കേസ് നിലനിന്നിരുന്നു.

Next Story

Popular Stories