Top

ഹണി ട്രാപ് വിവാദം ക്രൈംബ്രാഞ്ച് അന്വേഷിക്കും; യുവതിക്കെതിരെ കേസ്

ഫോണിലൂടെ സൗഹൃദം സ്ഥാപിച്ച് ലക്ഷങ്ങള്‍ തട്ടിയെന്നാണ് പരാതിയില്‍ പറയുന്നത്

10 Sep 2021 7:37 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഹണി ട്രാപ് വിവാദം ക്രൈംബ്രാഞ്ച് അന്വേഷിക്കും; യുവതിക്കെതിരെ കേസ്
X

കേരള പൊലീസിനെ പിടിച്ചു കുലുക്കിയ ഹണി ട്രാപ് വിവാദം ക്രൈംബ്രാഞ്ച് അന്വേഷിക്കും. കൊല്ലം അഞ്ചല്‍ സ്വദേശിനിയായ യുവതിക്കെതിരെ പാങ്ങോട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. കൊല്ലം റൂറല്‍ പൊലീസ് സ്റ്റേഷനില്‍ ഉദ്യോഗസ്ഥര്‍ നല്‍കിയ പരാതിയിലാണ് നടപടി. ഫോണിലൂടെ സൗഹൃദം സ്ഥാപിച്ച് ലക്ഷങ്ങള്‍ തട്ടിയെന്നാണ് പരാതിയില്‍ പറയുന്നത്.

നിരവധി പൊലീസുകാര്‍ ഇത്തരത്തില്‍ തട്ടിപ്പിനിരയായിട്ടുണ്ടെന്നാണ് വിവരം. എന്നാല്‍, ഇതുമായി ബന്ധപ്പെട്ട് നിലവില്‍ കാര്യമായ പരാതികള്‍ പൊലീസിന് ലഭിച്ചിട്ടില്ല. രണ്ട് വര്‍ഷം മുമ്പും സമാനമായ രീതിയില്‍ തട്ടിപ്പ് നടന്നുവെന്നാണ് സൂചന. പിന്നീട് കഴിഞ്ഞ രണ്ടു മാസമായാണ് ഇത്തരത്തിലുള്ള തട്ടിപ്പ് വീണ്ടും സജീവമായത്.

അതേസമയം താന്‍ ആരെയും ഹണി ട്രാപ്പില്‍ പെടുത്തിയിട്ടില്ലെന്ന് യുവതി പ്രതികരിച്ചു. തനിക്ക് എതിരെ ഉദ്യോഗസ്ഥര്‍ പരാതി നല്‍കിയാല്‍ തെളിവുകള്‍ താനും പുറത്തുവിടും. ഐ പി എസുകാരെ കുടുക്കാന്‍ തന്നെ ഉപയോഗിച്ചു. മുന്‍ മന്ത്രിയും താനുമായി ഉയര്‍ന്ന ആരോപണങ്ങളെ കുറിച്ച് പ്രതികരിക്കാന്‍ താന്‍ ഇല്ലെന്നും യുവതി റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിച്ചു.

ഹണിട്രാപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ കുറേക്കാലമായി പൊലീസുകാര്‍ക്കിടയിലുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, തട്ടിപ്പിനിരയായ ആരും പരാതി നല്‍കാന്‍ തയാറാവാതിരുന്നതോടെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നില്ല. തുടര്‍ന്ന് കഴിഞ്ഞ ദിവസം ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്.ഹണി ട്രാപ് വിവാദം ക്രൈംബ്രാഞ്ച് അന്വേഷിക്കും; യുവതിക്കെതിരെ കേസ്

Popular Stories

    Next Story