'മറ്റുള്ളവരുടെ ഒഴിവുകള്‍ തങ്ങള്‍ക്ക് ലഭിക്കണമെന്ന് ഉദ്യോഗാര്‍ത്ഥികള്‍ ആഗ്രഹിക്കരുത്'; ചട്ടങ്ങള്‍ പാലിച്ചേ പിഎസ്‌സിക്ക് പ്രവര്‍ത്തിക്കാനാകൂയെന്ന് ചെയര്‍മാന്‍
കൊവിഡ് കാലത്തുള്ള ഒഴിവുകള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്
4 Aug 2021 11:08 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

എല്ലാ റാങ്ക് ലിസ്റ്റുകള്‍ക്കും അതാത് മേഖലയ്ക്ക് അനുസരിച്ച് നിയമനം നടത്തുന്നുണ്ടെന്ന് പി.എസ്.സി ചെയര്‍മാന്‍ എം.കെ സക്കീര്‍. കമ്മീഷന് ഉദ്യോഗാര്‍ത്ഥിയുടെ പക്ഷത്ത് നിന്ന് ഒന്നും ചെയ്യാന്‍ കഴിയില്ല. ചട്ടങ്ങള്‍ പാലിച്ചേ കമ്മീഷന് പ്രവര്‍ത്തിക്കാനാകൂയെന്നും അതില്‍ എന്തെങ്കിലും മാറ്റം വരുത്താന്‍ ആര് വിചാരിച്ചാലും സാധിക്കില്ലെന്നും എംകെ സക്കീര്‍ വ്യക്തമാക്കി.
കൊവിഡ് കാലത്തുള്ള ഒഴിവുകള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തന്റെ റാങ്ക് ലിസ്റ്റിലെ കാലാവധിയിലെ ഒഴിവുകള്‍ മാത്രമാണ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ലഭിക്കുക. അവരവരുടെ അര്‍ഹത ഓരോ ഉദ്യോഗാര്‍ത്ഥികളും മനസിലാക്കണം. കൃത്യമായ നിബന്ധനകളാണ് പിഎസ്‌സി പാലിക്കുന്നതെന്നും മറ്റുള്ളവരുടെ ഒഴിവുകള്‍ കൂടെ തങ്ങള്‍ക്ക് ലഭിക്കണമെന്ന് ഒരു ഉദ്യോഗാര്‍ത്ഥികളും ആഗ്രഹിക്കരുതെന്നും എം.കെ സക്കീര്‍ അറിയിച്ചു.
പിഎസ്‌സിയുടെ നിയമനങ്ങള്‍ ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ തടസപ്പെടുത്താന്‍ ശ്രമിച്ചപ്പോഴാണ് കേസ് നല്‍കിയത്. വരുന്ന നിയമനങ്ങള്‍ ഉള്‍പ്പടെ തടസപ്പെടുത്താതിരിക്കാനാണ് കോടതിയില്‍ പോയത്. പിഎസ്‌സി ശരിയാണെന്ന് കോടതിയും കണ്ടെത്തി. ഉദ്യോഗാര്‍ത്ഥികള്‍ ആദ്യം ചട്ടങ്ങള്‍ പഠിക്കണമെന്നും സക്കീര്‍ ആവശ്യപ്പെട്ടു.
- TAGS:
- Kerala PSC
- PSC