Top

'മണിക്കൂറുകൾ നീണ്ട ചർച്ച നടന്നിരുന്നു'; ആ‍ർ.സിയെയും ഒ.സിയെയും കൈവിട്ട് ടി സിദ്ദീഖും

4 Sep 2021 6:57 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മണിക്കൂറുകൾ നീണ്ട ചർച്ച നടന്നിരുന്നു; ആ‍ർ.സിയെയും ഒ.സിയെയും കൈവിട്ട് ടി സിദ്ദീഖും
X

തിരുവനന്തപുരം: ഡിസിസി പുനസംഘടനയിൽ ചർച്ചകൾ നടന്നില്ലെന്ന ഉമ്മൻചാണ്ടിയുടെയും ചെന്നിത്തലയുടേയും വാദങ്ങൾ തള്ളി കെ.പി.സി.സി വർക്കിംഗ് പ്രസിഡൻറ് ടി. സിദ്ദീഖ്. തിരുവനന്തപുരത്ത് വെച്ച് ഡിസിസി പുനസംഘടനാ വിഷയത്തിൽ കെപിസിസി പ്രസിഡന്റ്‌, കെപിസിസി വർക്കിങ് പ്രസിഡന്റുമാർ, പ്രതിപക്ഷ നേതാവ് എന്നിവർ ഉമ്മൻ‌ചാണ്ടിയും, രമേശ്‌ ചെന്നിത്തലയുമായും മണിക്കൂറുകൾ നീണ്ട ചർച്ച നടത്തിയിട്ടുണ്ട്. കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിൽ അടിമുടി മാറ്റം കൊണ്ടുവരുമെന്നും സിദ്ധിഖ് വ്യക്തമാക്കി.

അതേസമയം ഡിസിസി അധ്യക്ഷ പട്ടിക പ്രഖ്യാപനം കോൺഗ്രസിൽ തുറന്ന പോരിന് വഴിവെച്ചതോടെ പ്രശ്‌ന പരിഹാരത്തിനായി ഹൈക്കമാൻഡ് നേരിട്ട് ഇടപെടും. ഈ സാഹചര്യത്തിൽ ഒത്തുതീർപ്പ് ചർച്ചക്ക് ആരെങ്കിലും തയ്യാറെടുത്താൽ സഹകരിക്കുമെന്ന് അറിയിച്ചിരിക്കുകയാണ് മുതിർന്ന കോൺഗ്രസ് നേതാവ് ഉമ്മൻചാണ്ടി. പാർട്ടിയിൽ പ്രശ്‌നങ്ങളുണ്ടായാൽ ചർച്ച ചെയ്ത് പരിഹരിക്കുകയാണ് മാർഗം. ചർച്ചകൾക്കായി ആരെങ്കിലും മുൻകൈ എടുത്താൽ സഹകരിക്കും എന്നായിരുന്നു ഉമ്മൻചാണ്ടിയുടെ വാക്കുകൾ.

അതേസമയം പാർട്ടിയിൽ പ്രശ്‌നങ്ങൾ തീർന്നോ എന്ന ചോദ്യത്തിന് ഇനിയും ദിവസങ്ങളുണ്ടല്ലോ എന്നായിരുന്നു മറുപടി. എന്നാൽ ഡിസിസി അധ്യക്ഷ പട്ടിക സംബന്ധിച്ച് ഉമ്മൻചാണ്ടിയുമായി ചർച്ചകൾ നടത്തിയെന്നതിന് തെളിവായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ഡയറി ഉയർത്തി കാട്ടിയ സംഭവത്തോട് അദ്ദേഹം പ്രതികരിച്ചില്ല. പ്രതികരണം പിന്നീടാവാം എന്നായിരുന്നു മറുപടി. ഹൈക്കമാൻഡ് നിർദേശ പ്രകാരം താരിഖ് അൻവർ മുൻകൈ എടുത്താവും സംസ്ഥാന കോൺഗ്രസിലെ പ്രശ്‌നപരിഹാ ചർച്ചകൾ നടക്കുക. ഇതിന്റെ സൂചനയും ഉമ്മൻചാണ്ടി നൽകി.

Next Story

Popular Stories